Home Featured മംഗളുറു – ബെംഗളുറു രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാ ദിവസവും കുനിഗാല്‍ വഴി; മൈസൂരു റൂടില്‍ പുതിയ വണ്ടി, ആഴ്ചയില്‍ 3 ദിവസം സെര്‍വീസ് നടത്തും

മംഗളുറു – ബെംഗളുറു രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാ ദിവസവും കുനിഗാല്‍ വഴി; മൈസൂരു റൂടില്‍ പുതിയ വണ്ടി, ആഴ്ചയില്‍ 3 ദിവസം സെര്‍വീസ് നടത്തും

by admin

മംഗളുറു:മംഗളൂറില്‍ നിന്ന് ബെംഗളൂറിലേക്കുള്ള രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാദിവസവും ശ്രാവണബളഗൊള, കുനിഗാല്‍ വഴി സെര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്ന് ദിവസം മൈസൂര്‍ വഴിയാണ് ഈ വണ്ടി ഓടിക്കൊണ്ടിരുന്നത്. മംഗളൂറില്‍ നിന്ന് മൈസൂരു വഴി ബെംഗളൂറിലേക്ക് സഞ്ചരിക്കുമ്ബോള്‍ 78 കി.മീ. അധിക ദൂരവും ഒന്നേമുക്കാല്‍ മണിക്കൂര്‍ കൂടുതല്‍ യാത്രയും വേണ്ടി വരുന്നു. ഇതിനനുസരിച്ച്‌ അധിക നിരക്കും നല്‍കേണ്ടി വന്നിരുന്നു.

അതിനാല്‍ ഈ ട്രെയിന്‍ എല്ലാ ദിവസവും കുനിഗാല്‍ വഴിയാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുനിഗാല്‍ വഴിയുള്ള ട്രെയിന്‍ മംഗളൂറില്‍ നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് രാവിലെ 6.50 ന് ബെംഗളൂറിലെത്തും. ബെംഗളൂറില്‍ നിന്ന് രാത്രി 9.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 7.55 ന് മംഗളൂറില്‍ എത്തിച്ചേരും.

‘ഓപ്പറേഷന്‍ താമര’ അന്വേഷിക്കാന്‍ ഹൈകോടതിയുടെ അനുമതി ; യെദിയൂരപ്പക്ക് തിരിച്ചടി മൈസൂറു പാതയിലെ യാത്രക്കാര്‍ക്ക് കൂടി സൗകര്യമാകുന്ന വിധം മൈസൂറു റൂടില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പുതിയ ട്രെയിനും അനുവദിച്ചു. ഏപ്രില്‍ 10 മുതല്‍ ബെംഗളൂറില്‍ നിന്നും ഏപ്രില്‍ 11 മുതല്‍ മംഗളൂറില്‍ നിന്നും പുതിയ ട്രെയിന്‍ കന്നിയാത്ര ആരംഭിക്കും. മംഗളൂറില്‍ നിന്ന് വൈകുന്നേരം 6.35 ന് പുറപ്പെട്ട് രാവിലെ 6.20 ന് ബെംഗളൂറിലെത്തും. ബെംഗളൂറില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 9.10 ന് മംഗളൂറില്‍ എത്തിച്ചേരും.
കെംപ ഗൗഡ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍.

കോവിഡ് കാരണം നിര്‍ത്തി വെച്ച എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സേലം വഴി ബെംഗളൂറിലേക്കുള്ള വണ്ടികള്‍ ഇതിനോടകം തന്നെ സെര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നിര്‍ത്തി വെച്ച മംഗളൂറു വഴിയുള്ള കണ്ണൂര്‍ – ബെംഗളൂറു പ്രതിദിന വണ്ടിയും ഉടന്‍ ഓടിക്കാന്‍ നടപടിയെടുക്കണമെന്ന് കുമ്ബള ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group