Home Featured കെംപ ഗൗഡ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍.

കെംപ ഗൗഡ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍.

by admin

ബെംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വാഹനം കിട്ടാതെ യാത്രക്കാർ വലഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സർവീസുകളാണ് തടസപ്പെട്ടത്.

ഏപ്രിൽ ഒന്ന് മുതൽ എല്ലാം പഴയത് പോലെയല്ല ; ശ്രദ്ദിച്ചില്ലേൽ എട്ടിന്റെ പണികിട്ടുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

വിമാനത്താവളത്തിൽ നിന്ന് വരുന്നവരും പോകുന്നവരും സ്വന്തം നിലയ്ക്ക് യാത്രാമാർഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധിക്യതർ അഭ്യർഥിച്ചു. ടാക്സി സർവീസുകൾ എത്രയും പെട്ടന്ന് പുനരാരംഭിക്കാനായി വിമാനത്താവള അധികൃതർ ശ്രമിക്കുന്നുണ്ട്. ഇതിനായി ചർച്ചകൾ തുടരുകയാണെന്നാണ് അറിയാൻ കഴിയുന്നത്.ചൊവ്വാഴ്ച രാവിലെയാണ് രാമനഗര ജില്ലയിൽ നിന്നുള്ള ടാക്സി ഡ്രൈവറായ പ്രതാപ് (34) കെംപഗൗഡ വിമാനത്താവളത്തിൽ മരിച്ചത്.

അതിർത്തിയിലെ റോഡ് അടച്ചിടൽ തീരുമാനം പിൻവലിക്കുമെന്ന് കർണാടകം .

ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് പ്രതാപ് വിമാനത്താവളത്തിലെത്തിയതെന്ന് ബെംഗളൂരു എയർപോർട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പിക് അപ് പോയിന്റിനടുത്ത് കാർ നിർത്തിയ ശേഷം അയാൾ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ കണ്ട സിഎ എസഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥർ ഉടൻ തന്നെ കാറിന്റെ ജനാലകൾ തകർത്ത് അകത്തുകടക്കുകയും പ്രതാപിനെ പുറത്തെടുക്കുകയും ചെയ്തു.തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 70 ശതമാനം പൊള്ളലേറ്റ പ്രതാപ് ഗൗഡ ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി, ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചത്.

കോവിഡ് വ്യാപനം : കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം

പ്രതാപിന്റെ മരണത്തിന് കാരണം കഴിഞ്ഞ കുറേ കാലങ്ങളായി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർക്കടക്കം മതിയായ വേതനം ലഭിക്കാത്തതാണെന്ന് മറ്റു ഡ്രൈവർമാർ പറഞ്ഞു. ബാങ്ക് വായ്പകളുടെ തവണകളടക്കം മുടങ്ങിയ അവസ്ഥയിലാണ് പ്രതാപ് ജീവനൊടുക്കിയത്.

ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്

കർണാടക സ്റ്റേറ്റ് ടൂറിസം കോർപ്പറേഷന് കീഴിൽ ഓടുന്ന കാബുകൾക്ക് വാടകക്കുള്ള ഓട്ടം കുറവാണെന്നും തുടർച്ചയായ ഇന്ധന വില വർധനവ് ഡ്രൈവർമാരുടെ സാമ്പത്തിക സ്ഥിതി അവതാളത്തിലാക്കിയെന്നും ഡ്രൈവർമാർ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group