Home covid19 അതിർത്തിയിലെ റോഡ് അടച്ചിടൽ തീരുമാനം പിൻവലിക്കുമെന്ന് കർണാടകം .

അതിർത്തിയിലെ റോഡ് അടച്ചിടൽ തീരുമാനം പിൻവലിക്കുമെന്ന് കർണാടകം .

by admin
no free quarantine for those who travel to karnataka

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിൻറെ പേരിൽ കേരള -കർണാടക അതിർത്തിയിൽ റോഡ് അടച്ചിടാനുള്ള തീരുമാനം പിൻവലിക്കുമെന്ന് കർണാടകം. ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തിയിൽ ഗതാഗതം കുറവുള്ള റോഡുകൾ അടച്ചിടാനെടുത്ത തീരുമാനം പിൻവലിക്കുമെന്ന് സർക്കാർ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് വ്യാപനം : കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം

കേരള-കർണാടക അതിർത്തിയിലെ എല്ലാ ചെക്പോസ്റ്റുകളും തുറന്നിട്ടുണ്ടെന്നും ഇതുവഴി വരുന്നവരുടെ പക്കൽ ആർ.ടി.പി.സി. ആർ. നെഗറ്റീവ് രേഖയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും കാണിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഏപ്രിൽ ഒന്നിലേക്ക് മാറ്റി.

ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്

അതിർത്തിയിലെ റോഡ് അടച്ചതിനെ ചോദ്യംചെയ്ത് മംഗലാപുരത്തെ അഭിഭാഷകനായ കാ സർകോട് സ്വദേശി ബി. സുബ്ബയ്യ റായി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനം ശക്തമായി തുടരുന്നു, ബിബിഎംപിയുടെ എട്ടു സോണുകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു

ഗതാഗതം കുറവുള്ള റോഡുകൾ അടച്ചിടാൻ തദ്ദേശസ്ഥാപനങ്ങൾ ക്ക് അധികാരം നൽകിക്കൊണ്ട് മാർച്ച് 15-നാണ് ദക്ഷിണ കന്നഡ ജി ല്ലാഭരണകൂടം തീരുമാനമെടുത്തത്. ഇതു പുനഃപരിശോധിക്കുമെന്ന് അഡീഷണൽ ഗവ. അഡ്വക്കേറ്റ് കോടതിയെ അറിയിച്ചു. അന്തസ്സം സ്ഥാന പാതകളുൾപ്പെടെ ഒരു പാതയും അടച്ചിടാൻ പാടില്ലെന്ന് കേ ന്ദ്രസർക്കാർ മാർച്ച് 23-നിറക്കിയ പുതിയ മാർഗനിർദേശം ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. രവിശങ്കർ കോടതിയെ അറി യിച്ചു.

വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു

പുതിയ മാർഗനിർദേശപ്രകാരം അതിർത്തികളിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകനും വൃക്തമാക്കി. രാജ്യത്ത് ഒരു ഫെഡറൽ സംവിധാനമുണ്ടെന്നും അതിനാൽ ലളിതമായി അതിർത്തി അടച്ചിടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group