Home Featured വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു

വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു

by admin

വെള്ളപ്പൊക്ക രഹിതമായ ബെംഗളൂരു എന്ന ലക്ഷ്യപൂർത്തിക്കായി 60 കോടി രൂപയാണ് ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ വർഷവുംവെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. പ്രധാനമായും അഴുക്കുചാലുകളിലോ കയ്യേറ്റപ്രദേശങ്ങളിലോ മണ്ണ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം.

കാലങ്ങളായി മഴയുടെ രീതികൾ മാറുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യ) തുളസി മദ്ദിനെനി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന ചെറിയ അഴുക്കുചാലുകൾ നന്നാക്കി മഴവെള്ളം ശെരിയായി ഒഴുകുന്നത് ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവിലെ ജല സുരക്ഷ ഉറപ്പാക്കുന്ന മനുഷ്യനിർമിത ജലാശയങ്ങളുടെ പരിപാലനത്തിനായി 31 കോടിരൂപ സിവിൽ ബോഡി അനുവദിച്ചു. കയ്യേറ്റങ്ങൾ തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി 10 കോടി രൂപകൂടി ചെലവഴിക്കും. 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനികളെക്കൊണ്ട് തടാകങ്ങൾ ഏറ്റെടുത്ത് പരിപാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group