Home Featured കള്ളനോട്ട് നൽകി വാങ്ങിയത് 500 കിലോ കഞ്ചാവ് ;ബംഗളുരു പോലീസിന്റെ സിനിമ സ്റ്റൈൽ ഓപ്പറേഷൻ.

കള്ളനോട്ട് നൽകി വാങ്ങിയത് 500 കിലോ കഞ്ചാവ് ;ബംഗളുരു പോലീസിന്റെ സിനിമ സ്റ്റൈൽ ഓപ്പറേഷൻ.

by admin

ബെംഗളൂരു: ലഹരിവേട്ട തടയാൻ വേറിട്ട തന്ത്രവുമായി ബെംഗളൂരു പൊലീസ്. വ്യാജ കറൻസി കാട്ടി കെണിയൊരുക്കിയാണ് ഹരി കടത്ത് സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടിയത്. 500 കിലോ കഞ്ചാവുമായി കർണാടകത്തിലെത്തിയ രാജസ്ഥാൻ സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് സിനിമാ സ്റ്റൈൽ ഓപ്പറേഷനിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വൈറസുകളെ കുറിച്ച്‌ നിര്‍ണായ കണ്ടെത്തലുകളുമായി ഗവേഷകര്‍.

കഞ്ചാവ് കടത്ത് വ്യാപകമായതോടെയാണ് പൊലീസ് അന്വേഷണം വ്യാപകമാക്കിയത്. ഇടപാടുകാരെന്ന വ്യാജേന ലഹരി കടത്ത് സംഘത്തെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒരു ടൺ കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പണം കണ്ടാലേ കഞ്ചാവ് കൈമാറൂവെന്ന് സംഘം അറിയിച്ചു. സിനിമാ ചിത്രീകരണത്തിനുപയോഗിക്കുന്ന വ്യാജ നോട്ടുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ സംഘത്തിന് കാട്ടിക്കൊടുത്തു.

കൊവിഡ് രണ്ടാം തരങ്കം: രോഗവ്യാപനം രൂക്ഷം, രോഗനിയന്ത്രണത്തിന് അഞ്ചിന പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തുടർന്ന് നഗരത്തിൽ ട്രക്കിൽകഞ്ചാവുമായെത്തിയ സംഘത്തെ കെആർ പുരത്തെ ഗോഡൗണിൽവച്ചാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഡ്രൈവറുടെ സീറ്റിന് പിന്നിൽ 86 കെട്ടുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രാജസ്ഥാൻ സ്വദേശികളായ ദയാൽറാം, പൂനാറാം, ബുദ്ദാറാം എന്നിവരാണ് അറസ്റ്റിലായത്.

വീണ്ടും കോടതി മാറ്റുന്നു; ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ വൈകും

ഇവരുടെ സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ബെംഗളൂരുകമ്മീഷണർ കമാൽ പന്ത് അറിയിച്ച് പത്തു ദിവസത്തോളം നീണ്ട ഓപ്പറേഷനിൽ പങ്കെടുത്ത എസ്ഐ അംബരീഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് 80000 രൂപ പാരിതോഷികവും ബെംഗളൂരു കമ്മീഷണർ കൈമാറി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group