ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി. സിദ്ധരാമയ്യ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയത്.
മറ്റ് മന്ത്രിമാരും പൂജാരിയും അകത്തേക്ക് കയറാൻ അഭ്യര്‍ത്ഥിച്ചപ്പോള്‍ മുഖ്യമന്ത്രി ക്ഷേത്രത്തിന്‍റെ കവാടത്തില്‍ നില്‍ക്കുന്നതായി ബി.ജെ.പി എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. രാമക്ഷേത്ര പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഹിന്ദു പ്രവര്‍ത്തകനെ 31 വര്‍ഷം പഴക്കമുള്ള മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തില്‍ ബി.ജെ.പിയുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.
“ന്യൂനപക്ഷങ്ങള്‍ക്ക് 10,000 കോടി, രാമക്ഷേത്രത്തിന് 1 രൂപ. സംഭാവന പോലും നല്‍കാത്ത ഹിന്ദു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ യഥാര്‍ത്ഥ മുഖം ഇതാണ്.” – പ്രാദേശിക ഭാഷയിലുള്ള ബി.ജെ.പിയുടെ പോസ്റ്റില്‍ പറയുന്നു. “വിജയപൂരിലെ ദാബേരി ഗ്രാമത്തില്‍ ദേവി വാഗ്ദേവിയുടെ ദര്‍ശനം പ്രഭു ശ്രീരാമന്റെ അവതാരമായി തോന്നിപ്പിച്ചതുകൊണ്ടാണ് ഹിന്ദുവിരുദ്ധനായ സിദ്ധരാമയ്യ ക്ഷേത്രത്തില്‍ കയറാതിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിങ്ങള്‍, പള്ളികളിലും ദര്‍ഗകളിലും പോയി അവര്‍ക്ക് വേണ്ടതെല്ലാം കൊടുക്കുന്നു. മുഖം നോക്കി പണം കൊടുക്കൂ… നാടിന്റെ നന്മയ്‌ക്കായി ദേവിക്ക് സ്വയം സമര്‍പ്പിക്കാൻ നിങ്ങള്‍ക്ക് സമയമില്ല. ഹിന്ദുവിനെയും ഹിന്ദു ദൈവത്തെയും ഹിന്ദുക്കളെയും കാണുമ്ബോള്‍ എന്തിനാണ് ഈ ഉദാസീനത..?” ബി.ജെ.പി കുറിച്ചു.
രാമക്ഷേത്ര സമരത്തില്‍ പങ്കെടുത്ത ഹിന്ദു പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച് ബിജെപി നേതാവ് സി ടി രവിയും ഇതേ വീഡിയോ പങ്കുവെച്ചിരുന്നു.”കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ വിസമ്മതിച്ചു. മന്ത്രിയും ക്ഷേത്ര പുരോഹിതനും ക്ഷേത്രത്തിനുള്ളില്‍ വന്ന് ദേവന്റെ ദര്‍ശനം തേടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹം കയറിയില്ല. ഇതേ സിദ്ധരാമയ്യക്ക് ഒരു ദര്‍ഗയില്‍ മതപരമായി കുമ്ബിടാൻ പ്രശ്‌നങ്ങളൊന്നുമില്ല. രാമക്ഷേത്ര സമരത്തില്‍ ഉള്‍പ്പെട്ട ഹിന്ദു പ്രവര്‍ത്തകരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ലക്ഷ്യമിടുന്നതില്‍ അതിശയിക്കാനില്ല. എന്തിനാണ് ഹിന്ദുക്കളോട് ഇത്രയധികം വിദ്വേഷം?.” അദ്ദേഹം കുറിച്ചു.
ശ്രീകാന്ത് പൂജാരിയെ ഒന്നിലധികം കുറ്റങ്ങളുള്ള ക്രിമിനല്‍ പ്രതിയാക്കി വിശേഷിപ്പിച്ച പോലീസ് നടപടിയെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യായീകരിച്ച സാഹചര്യത്തിലാണ് ഈ പരാമര്‍ശം. അതേസമയം പൂജാരി കര്‍സേവകനാണെന്നാണ് ബി.ജെ.പി പറയുന്നത്.1992 ഡിസംബറില്‍ വടക്കൻ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് പൂജാരിയെ അറസ്റ്റിലായത്.