ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ളവര് പ്രതിചേര്‍ക്കപ്പെട്ട ബംഗളൂരു സ്ഫോടനക്കേസിെന്റ വിചാരണ വീണ്ടും വൈകും. യു.എ.പി.എ കേസുകളുടെ വിചാരണ നീളുന്നതിെനതിരായ പൊതുതാല്പര്യ ഹരജിയില്‍ കഴിഞ്ഞദിവസം കര്‍ണാടക ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു.
കോവിഡ് വ്യാപനം : കൊറന്റൈൻ സംവിധാനം തിരിച്ചു കൊണ്ടു വരാനൊരുങ്ങി കർണാടക.
ഇതുപ്രകാരം, ബംഗളൂരുവില്‍ വിവിധ കോടതികളുടെ പരിഗണനയിലുള്ള 56 യു.എ.പി.എ കേസുകള്‍ ഒറ്റ കോടതിയിലേക്ക് കൈമാറും. എന്നാല്‍, പ്രത്യേക കോടതിയായിരുന്നിട്ടും ബംഗളൂരു സ്ഫോടനക്കേസ് വിചാരണ മന്ദഗതിയിലാണ് നടക്കുന്നതെന്നും പുതിയ കോടതിയിലേക്ക് മാറ്റിയാല്‍ തെന്റ കേസിെന്റ നടപടിക്രമങ്ങള്‍ വൈകുമെന്നും ചൂണ്ടിക്കാട്ടി മഅ്ദനി പൊതുതാല്പര്യ ഹരജിയില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരമില്ലെന്ന നിയമപ്രശ്നം ചൂണ്ടിക്കാട്ടി പ്രസ്തുത ഹരജി ഹൈകോടതി തള്ളി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ആഘോഷങ്ങൾക്ക് വിലക്ക്
സാക്ഷികളെ യഥാസമയം ഹാജരാക്കാതിരിക്കുക, പല തവണ സമന്‍സ് ലഭിച്ചാലും സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹാജരാവാതിരിക്കുക, പ്രോസിക്യൂട്ടറെ മാറ്റുക തുടങ്ങി വിചാരണയുടെ ഷെഡ്യൂള്‍ പാലിക്കുന്നതില്‍ പ്രോസിക്യൂഷെന്റ ഭാഗത്തുനിന്നുള്ള വീഴ്ചകാരണം കേസ് മന്ദഗതിയിലാണ് നടക്കുന്നതെന്ന് പ്രത്യേകാനുമതി ഹരജിയില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു.
2014ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു.
വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2016ല്‍ വീണ്ടും സുപ്രീംകോടതി നിര്‍ദേശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് 2016 ജൂണ്‍ 30ന് സ്പെഷല്‍ കോടതി ജഡ്ജി സുപ്രീംകോടതിക്ക് നല്കിയ ഉറപ്പും പാലിക്കാനായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കോവിഡിെന്റ പ്രത്യേക സാഹചര്യത്തില്‍ നിലച്ചിരുന്നു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് : പരിശോധനക്ക് പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നു
പിന്നീട് നിബന്ധനകളിലുള്ള ഇളവ് വന്നപ്പോള്‍ ചുമതലയുണ്ടായിരുന്ന പ്രത്യേക വിചാരണ കോടതി ജഡ്ജി സ്ഥലംമാറിപ്പോയശേഷം പുതിയ ജഡ്ജിയെ നിയമിക്കാത്തതിനാല്‍ ഇപ്പോള്‍ വിചാരണ പൂര്‍ണമായി നിലച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2010 ആഗസ്റ്റ് 17 മുതല്‍ നാലു വര്‍ഷത്തോളം ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞ ആറു വര്‍ഷമായി കര്‍ശന ഉപാധികളോടെയുള്ള ജാമ്യത്തില്‍ ബെന്‍സണ്‍ ടൗണിലെ വസതിയിലും കഴിയുകയാണ് മഅ്ദനി.
വിവിധ രോഗങ്ങള്‍കൊണ്ട് ആരോഗ്യസ്ഥിതി വഷളായ മഅ്ദനിയുടെ കേസിെന്റ നടപടിക്രമങ്ങള്‍ അനിശ്ചിതമായി ൈവകാന് പുതിയ ഉത്തരവ് കാരണമായേക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
- മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും
- കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു
- അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?
- കോവിഡ് വാക്സിന് മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്
- റോഡില്‍ പരിശോധനക്കിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ട്രാഫിക് പൊലീസിനെ പൊതിരെ തല്ലി ജനം