മംഗളൂരു: കുടക് പൊന്നംപേട്ടില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കൂര്‍ഗ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി (സി.ഐ.ടി) വിദ്യാര്‍ഥികളായ കെ.ജി. രഷിക് കുശലപ്പ (20), യു.എസ്. സുദേഷ് അയ്യപ്പ (20), എം.സി. ആകാശ് ബിദ്ദപ്പ (20) എന്നിവരാണ് മരിച്ചത്. രഷികും സുദേഷും ശ്രീമംഗല സ്വദേശികളും ആകാശ് പൊന്നംപേട്ട് സ്വദേശിയുമാണ്.
മൂവരും രണ്ടാം വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ഥികളാണ്. കോളജില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അര്‍ജിഹോളെയിലെ ബാരാപോള്‍ പുഴയിലേക്ക് കഴിഞ്ഞദിവസം ഉച്ചയോടെ ബൈക്കുകളില്‍ പോയ വിദ്യാര്‍ഥികള്‍ പുഴതീരത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് കുളിക്കാനിറങ്ങിയ ഇവര്‍ മുങ്ങിപ്പോയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പൊന്നംപേട്ട് പൊലീസ് കേസെടുത്തു.
എൻജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
previous post