ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗം വീണ്ടും ഉത്തരവിൽ പറയുന്നു. വ്യാപിക്കുന്നതിനാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാനത്തെ എല്ലാ ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി സർക്കാർ ചീഫ് സെക്രട്ടറി പി രവികുമാർ അറിയിച്ചു. അഞ്ചിലധികം ആളുകൾ ഒത്തു കൂടുന്നത് വൈറസ് വ്യാപിക്കുന്നതിന് കാരണമായേക്കാമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ(എസ്ഡിഎംഎ) മുന്നറിയിപ്പിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നൽകിയിട്ടുണ്ട്.
ഹോളി, യുഗാദി, ഷാബ് – ഇ-ബരാത്ത്, ദുഖവെള്ളി തുടങ്ങിയ എല്ലാ ആഘോഷങ്ങൾക്കും വിലക്കുണ്ട്. മാർച്ച് 28 മുതൽ 31 വരെയാണ് ഹോളി ആഘോഷങ്ങൾ സംസ്ഥാനത്ത് നടക്കാറുള്ളത്. പൊതു സ്ഥലങ്ങൾ, മൈതാനങ്ങൾ, പാർക്കുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ, എന്നിവിടങ്ങളിൽ യാതൊരുവിധ ആഘോഷങ്ങളും നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു.
ആഘോഷങ്ങളെ തുടർന്ന് കോവിഡ് പ്രതിരോധ നിർദേശങ്ങളുടെ ലംഘനം കൂടുതൽ നടക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ നിയമത്തിലെ വിവിധ വ്യവസ്ഥകൾക്കനുസരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.