ബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കി.
ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ: കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വരും ദിവസങ്ങളില്‍ നഗരത്തില്‍ കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ബംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരാണെന്നും നിരീക്ഷിച്ച ശേഷമാണ് നടപടി.
എല്ലാവര്ക്കും ഏപ്രില്‍ 1 മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പരിശോധന കര്‍ശനമാക്കും.
മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും
കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു
- കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു
- അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?
- കോവിഡ് വാക്സിന് മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്
- റോഡില്‍ പരിശോധനക്കിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ട്രാഫിക് പൊലീസിനെ പൊതിരെ തല്ലി ജനം