Home Featured ആദ്യ വിമാനം പറന്നുയര്‍ന്നു;അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ആദ്യ വിമാനം പറന്നുയര്‍ന്നു;അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

by admin

അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.1450 കോടി രൂപ ചെലവിലാണ് എയര്‍പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

വിമാനത്താവള നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ഇതിനൊപ്പം 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. കേരളത്തിലെ നാലമ്ബല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലമ്ബല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്ബ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച്‌ സന്തോഷം പങ്കിട്ടു. കാവി കൊടികളുമായാണ് യാത്രികാര്‍ വിമാനത്തില്‍ കയറിയത്.ടേക്ക് ഓഫിനുമുമ്ബ് ക്യാപ്റ്റന്റെ പ്രത്യേക അനൗണ്‍സ്മെന്റും വിമാനത്തിലുണ്ടായിരുന്നു. ഇത്രയും പ്രധാനപ്പെട്ടൊരു സര്‍വ്വീസ് ഇന്‍ഡിഗോ തനിയ്ക്ക് കൈമാറിയതില്‍ അഭിമാനമുണ്ടെന്ന് ക്യാപ്റ്റന്‍ അഷ്തോഷ് ഷേഖര്‍ യാത്രക്കാരോട് പറഞ്ഞു. ഇന്‍ഡിഗോയ്ക്കും തനിയ്ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം എന്നുപറഞ്ഞാണ് ക്യാപ്റ്റന്‍ തന്റെ സംസാരം അവസാനിപ്പിച്ചത്.ശനിയാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group