മംഗളൂരു: അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി 11.59നാണ് ഇ-മെയിലില്‍ ഭീഷണി സന്ദേശം വന്നതെന്ന് വിമാനത്താവളം അധികൃതര്‍ ബജ്പെ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിനു പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബജ്പെ പൊലീസ് ഇൻസ്പെക്ടര്കൂടി പങ്കെടുത്ത യോഗം വിമാനത്താവളത്തില്‍ നടത്തി. ബജ്പെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.