ബംഗളൂരു: കര്‍ണാടകയിലെ ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പൊലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്.
എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്. ഇവിടെയുള്ള ബോര്‍ഡുകളില്‍ കന്നഡ ഭാഷയിലുള്ള ബോര്‍ഡുകള്‍ വെച്ചിട്ടുള്ള കടകളുടെ സര്‍വേ നടത്തുമെന്നും സമരസമിതി പറഞ്ഞു.
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്; മൂന്ന് മരണം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്. കൂടാതെ മൂന്ന് മരണവും രോഗം മൂലം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂലം കര്‍ണാടകയില്‍ രണ്ടും ഗുജറാത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 4.4 കോടിയിലധികം പേര്‍ക്ക് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മൂലമുള്ള മരണം 5.3 ലക്ഷം കടന്നു. 2020മുതലുള്ള കണക്കാണിത്. മരണനിരക്ക് 1.19 ശതമാനമാണ്.