ന്യൂയോര്‍ക്ക്: നാല് വര്‍ഷം മുമ്ബ് ന്യൂ ജെഴ്സിയില്‍ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിനിയെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് എഫ്.ബി.ഐ. 2016ല്‍ സ്റ്റുഡന്റ് വിസയിലെത്തിയ മയുഷി ഭഗതിനെ 2019 ഏപ്രില്‍ 29 നാണ് കാണാതാകുന്നത്. ന്യൂ ജേഴ്‌സി സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തുപോയ മയുഷി ഭഗതിനെ പിന്നീട് ആരും കണ്ടിട്ടില്ല. മകളെ കാണാതായതിനെ തുടര്‍ന്ന് 2019 മെയ് ഒന്നിന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടാണ് കാണാതായവരുടെ പട്ടികയില്‍ പോലും പോലീസ് മയൂഷിയെ ഉള്‍പ്പെടുത്തിയത്.
എഫ്.ബി.ഐയും ജേഴ്സി സിറ്റി പോലീസുമാണിപ്പോള്‍ മയൂഷിയുടെ തിരോധാനം അന്വേഷിക്കുന്നത്. നാല് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് എഫ്.ബി.ഐ 10,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തത്. എഫ്.ബി.ഐ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള മയൂഷി ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ സംസാരിക്കുമെന്നും, ന്യൂജേഴ്‌സിയില്‍ ഇവര്‍ക്ക് സുഹൃത്തുക്കളുണ്ടെന്നും വിശദീകരിക്കുന്നു. മയൂഷി ന്യൂയോര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പഠിച്ചിരുന്നത്.
മൈസൂരുവില്‍ 82 അനധികൃത സ്കാനിങ് സെന്ററുകള്‍ കണ്ടെത്തി
ബംഗളൂരു: മൈസൂരു ജില്ലയില്‍ പി.സി.പി.എൻ.ഡി.ടി ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന 82 അള്‍ട്രാ സൗണ്ട് സ്കാനിങ് സെന്ററുകള്‍ കണ്ടെത്തി.
ഈ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് അയക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര നിര്‍ദേശം നല്‍കി. 288 കേന്ദ്രങ്ങളുള്ള ജില്ലയില്‍ 232 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത സെന്ററുകള്‍ കണ്ടെത്തിയത്.
പ്രവര്‍ത്തനരഹിതമായി കണ്ട 25 സ്ഥാപനങ്ങളിലെ സ്കാനിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്യാനും നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ യോഗ്യതകള്‍ പ്രദര്‍ശിപ്പിക്കണം. ആയുര്‍വേദ ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ നടത്തരുത്. മൂന്നുവര്‍ഷത്തിനിടെ മൈസൂരുവിലെ രണ്ട് ആശുപത്രികളില്‍ ആയിരത്തോളം അനധികൃത ഭ്രൂണഹത്യകള്‍ നടത്തിയെന്ന കേസ് സി.ഐ.ഡി അന്വേഷണത്തിലിരിക്കെ ഡി.സി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗശേഷമാണ് നടപടി.