ഇന്നു മുതല്‍ ശബരിമല സന്നിധാനത്ത് സൗജന്യ വൈഫൈ സേവനമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് അരമണിക്കൂര്‍ വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഇന്നു മുതല്‍ (21-12-23) സൗജന്യ വൈഫൈ ലഭ്യമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി പന്ത്രണ്ട് ഇടങ്ങളിലാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ഇതിനു ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും. 100 എം.ബി.പി.എസ്.ആണ് വേഗത. ആദ്യ അരമണിക്കൂര്‍ സൗജന്യമായി ഉപയോഗിക്കാം. തുടര്‍ന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കില്‍ ഈടാക്കും.
താഴെ പറയുന്ന സ്ഥലങ്ങളില്‍ വൈഫൈ സേവനം ലഭ്യമാണ്
അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങള്‍ ,നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങള്‍ ,നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങള്‍ ,അപ്പം – അരവണ കൗണ്ടര്‍ , നെയ്യഭിഷേക കൗണ്ടര്‍ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകള്‍ എന്നിവി ടങ്ങളിലാണ് വൈഫൈ ലഭ്യമാവുക .
ഇന്നലെ (20-12-2023 ) ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത് .വൈഫൈ സംവിധാനം ഇന്നു മുതല്‍ (21-12-2023 ) ലഭ്യമായി തുടങ്ങുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി .എസ് .പ്രശാന്ത് പറഞ്ഞു .