ന്യൂഡല്‍ഹി : അറുപതുകാരിയുടെകൊലപാതകവുമായി ബന്ധപ്പെട്ട് കാമുകനായ 31കാരൻ അറസ്റ്റില്‍ . ദില്‍ഷാദ് ഗാര്‍ഡനിലെ ആശാദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദേവേന്ദ്രൻ എന്ന യുവാവ് അറസ്റ്റിലായത് . ആശാദേവിയെ കാണാതായതിന് പിന്നാലെ ആശാദേവിയുടെ മകൻ പോലീസില്‍ പരാതി നല്‍കിയിരുന്നു. വാടകക്കാരില്‍ നിന്ന് വാടക വാങ്ങാൻ അമ്മ നന്ദനഗരിയില്‍ പോയിരുന്നുവെന്നും തുടര്‍ന്ന് കാണാതായെന്നും മകൻ പരാതിയില്‍ പറഞ്ഞിരുന്നു.
വാടകയ്ക്ക് നല്കിയ വീടിന്റെ തറയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും ആശാദേവിയുടെ വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി താഴത്തെ നിലയിലെ കിടപ്പുമുറിയിലെ ബെഡ് ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ആശാദേവിയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ദേവേന്ദ്രൻ എന്നയാളെയും ആശാ ദേവിയെ കാണാതായതു മുതല്‍ കാണാതായി എന്ന് വ്യക്തമായി . യുപിയിലെ അലിഗഢില്‍ വെച്ച് പോലീസ് സംഘം ദേവേന്ദ്രയെ പിന്തുടരുകയും പിടികൂടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ആശയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടക്കപ്പെട്ടിയില് ഒളിപ്പിച്ചതായി പ്രതി പറഞ്ഞു.
നാല് വര്‍ഷം മുമ്ബ് താൻ നന്ദനഗരിയിലുള്ള ആശയുടെ വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറിയെത്തിയതായി ദേവേന്ദ്ര പോലീസിനോട് പറഞ്ഞു. താനും ആശയും അടുത്ത സുഹൃത്തുക്കളായി, അതിനുശേഷം ഇരുവരും പ്രണയത്തിലായി , ഒരുമിച്ച് പലപ്പോഴും താമസിച്ചു . എന്നാല്‍ അടുത്തിടെ യുവാവിന് മറ്റൊരു വിവാഹം നിശ്ചയിച്ചത് ആശാദേവിയ്ക്ക് ഇഷ്ടമായില്ല .
ദേവേന്ദ്രനെ ഫോണില്‍ വിളിച്ച് ഹര്‍ഷ് വിഹാറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. ഡിസംബര്‍ 10ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദേവേന്ദ്രയും ആശയും ഹര്‍ഷ് വിഹാറിലെ വീട്ടിലെത്തി. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് ആശ ദേവേന്ദ്രനെ ഭീഷണിപ്പെടുത്തി.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സമീപത്ത് കിടന്ന ഇഷ്ടിക കൊണ്ട് ആശാദേവിയുടെ തലയില്‍ ഇടിക്കുകയും അബോധാവസ്ഥയിലായപ്പോള്കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു . സമീപത്തെ കടയില്‍ നിന്ന് 20 മീറ്റര്‍ പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി മൃതദേഹം പൊതിഞ്ഞ് താഴത്തെ നിലയിലെ ബെഡ് ബോക്സിനുള്ളില്‍ വച്ചതായും ദേവേന്ദ്ര പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാൻ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.