ഉത്തരേന്ത്യയില്‍ ശീതകാലമെത്തി, ഓരോ ദിവസം കഴിയുന്തോറും താപനില കുറഞ്ഞു വരികയാണ്. ഏറെ ഊഷ്മളമായ ഒരു ശീതകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഉത്തരേന്ത്യക്കാര്‍… എന്നാല്‍,ദക്ഷിണേന്ത്യയില്‍ കാര്യം മറിച്ചാണ്. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൈചോങ് ചുഴലിക്കാറ്റില്‍ കനത്ത നാശവും ജീവഹാനിയും നേരിട്ടു. രണ്ട് ദിവസം തകര്‍ത്തു പെയ്ത മഴ ചെന്നൈ നഗരത്തെ മുക്കിയിരുന്നു.
എന്നാല്‍, ഇപ്പോള്‍, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (India Meteorological Department – IMD) പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തു വന്നിരിയ്ക്കുകയാണ്. എന്നാല്‍ ഈ മുന്നറിയിപ്പ് തമിഴ് നാടിനല്ല, കര്‍ണ്ണാടകയ്ക്കാണ് എന്ന് മാത്രം…!!
IMD മുന്നറിയിപ്പ് അനുസരിച്ച് ബെംഗളൂരുവിനും കര്‍ണാടകയിലെ മറ്റ് പന്ത്രണ്ട് ജില്ലകള്‍ക്കും, ഡിസംബര്‍ 11, ഡിസംബര്‍ 12 തിയതികളില്‍ കനത്ത മഴ പ്രതീക്ഷിക്കാം.
കര്‍ണാടകയില്‍ കനത്ത മഴ, IMD മുന്നറിയിപ്പ്
IMD മുന്നറിയിപ്പ് അനുസരിച്ച് ഡിസംബര്‍ 11, 12 തീയതികളില്‍ ബെംഗളൂരുവിലും മറ്റ് 12 ജില്ലകളിലും കനത്ത മഴയുണ്ടാകും. മഴ ലഭിക്കുന്ന ജില്ലകളില്‍ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബംഗളൂരു അര്‍ബൻ, ബെംഗളൂരു റൂറല്‍, ചാമരാജനഗര്‍, ചിക്കമംഗളൂരു, ഹാസൻ, കുടക്, കോലാര്‍, മൈസൂരു, രാമനഗര്‍, ശിവമോഗ എന്നിവ ഉള്‍പ്പെടുന്നു.