ന്യൂഡെല്‍ഹി:ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. വിവിധ തരത്തിലുള്ള സ്വകാര്യ – സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നു.അത്തരമൊരു സാഹചര്യത്തില്‍, ആധാര്‍ കാര്‍ഡിന്റെ എല്ലാ വിശദാംശങ്ങളും തെറ്റ് കൂടാതെയിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ വീട് മാറിയിട്ടുണ്ടെങ്കില്‍, വീടിന്റെ വിലാസം മാറാനും പേര്, ജനനത്തീയതി അല്ലെങ്കില്‍ മറ്റേതെങ്കിലും വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാനും സൗകര്യമുണ്ട്.
സാധാരണയായി, ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ മാറ്റുന്നതിനോ പുതുക്കുന്നതിനോ നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഒരു ഫീസും ഈടാക്കുന്നില്ല. നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം, എന്നാല്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മുന്നിലുളത്.
അവസാന തീയതി
2023 ഡിസംബര്‍ 14 ആണ് ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി. ഇതിന് മുമ്ബ് കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഡിസംബര്‍ 14ന് ശേഷം ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് അടയ്ക്കേണ്ടി വന്നേക്കാം.
എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ആധാറില്‍ പേര്, വിലാസം, ജനനത്തീയതി മുതലായവ സൗജന്യമായി അപ്ഡേറ്റ് ചെയ്യണമെങ്കില്‍, ഇതിനായി നിങ്ങള്‍ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റ് uidai(dot)gov(dot)in സന്ദര്‍ശിക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍, myAadhaar ആപ്പ് വഴിയും സൗജന്യമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. 10 വര്‍ഷമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തവരെ കണക്കിലെടുത്താണ് യുഐഡിഎഐ സൗജന്യ അപ്ഡേറ്റ് ആരംഭിച്ചത്
പോര്‍ട്ടലിലൂടെ ആധാര്‍ അപ്ഡേറ്റ് ചെയ്യാൻ
* ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്, https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക.
* ആധാര്‍ നമ്ബറും ക്യാപ്ച കോഡും നല്‍കുക. ‘Send OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നല്‍കുക.
* ലോഗിൻ ചെയ്ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതില്‍ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചയ്യേണ്ടതുണ്ട്. ‘Proceed to update Aadhaar’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
* നല്കിയ വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.