Home covid19 വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.

വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.

by admin

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്നതിൽ ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗബാധ ഏതാണ്ട് നിയന്ത്രണവിധേയമായി എന്ന വിശ്വാസത്തിലായിരുന്നു സർക്കാർ.

എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്ര മാറ്റം: ഇന്നു കൂടി അപേക്ഷിക്കാം

എന്നാൽ മാർച്ച് മാസത്തിൽ കോവിഡ് രോഗബാധ വീണ്ടും രൂക്ഷമാകുകയും ദിനംപ്രതി കാൽലക്ഷത്തോളം പേർ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗൺ അടക്കമുള്ളകടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം ബാ​ങ്കു​ക​ള്‍ ഇ​ന്ന് തു​റ​ക്കും.

മഹാരാഷ്ട്രയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനെഅറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗര-ഗ്രാമ മേഖലകളിൽ കോവിഡ് മാർഗനിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല.

കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന ഭീ​തി:കേരള മഹാരാഷ്ട്ര അതിർത്തികളിൽ പരിശോധന കർശനമായി തന്നെ തുടരും – യെദ്യൂരപ്പ

ഇത് വൻതോതിൽ രോഗവ്യാപനത്തിന് ഇടയാക്കും. സമ്ബർക്കപട്ടിക തയ്യാറാക്കൽ, ക്വാറന്റീൻ, കോവിഡ് വാക്സിനേഷൻ തുടങ്ങിയ നടപടികൾ കർശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കർശനമായി തടഞ്ഞില്ലെങ്കിൽ അതീവഗുരുതരമായ അവസ്ഥയാകും നേരിടേണ്ടി വരികയെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി മഹാരാഷ്ട്ര സർക്കാരിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ 56 ശതമാനവും മഹാരാഷ്ട്രയിലാണ്. രോഗബാധ രൂക്ഷമായ രാജ്യത്തെ 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 16,260 പേർക്കാണ് പുതുതായി രേഗബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം1712 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി

ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് അതീവമാരകമായിരിക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പല ഗൾഫ് രാജ്യങ്ങളിലും കോവിഡ് രണ്ടാം തരംഗം ശക്തമായതിനെ തുടർന്ന് വീണ്ടും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ദേശവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗൺ ഏർപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഇറ്റലി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group