ബംഗളൂരു: തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞുങ്ങളെ കടത്തി ബംഗളൂരുവിലെത്തിച്ച് വില്‍ക്കുന്ന സംഘത്തെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് 20 വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തി.
20 ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നാണ് കടത്തിയത്. ബംഗളൂരു രാജരാജേശ്വരി നഗറിലെ ദമ്ബതികള്‍ക്ക് വില്‍ക്കാനായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ച ക്രൈം ബ്രാഞ്ച് പ്രതികളെ പിടികൂടാനായി സ്ഥലത്തെത്തി. പൊലീസിനെ കണ്ടതും കാറില്‍ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്.
സ്ത്രീയാണ് സംഘത്തിന്‍റെ നേതാവെന്നും തന്‍റെ മൂന്ന് കുഞ്ഞുങ്ങളെയും ഇവര്‍ ഇത്തരത്തില്‍ വിറ്റിട്ടുണ്ടെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് ബംഗളൂരുവില്‍ വില്‍ക്കുകയാണ് പ്രതികളുടെ പ്രവര്‍ത്തനരീതിയെന്ന് കമീഷണര്‍ വിശദീകരിച്ചു.
വന്ധ്യതാ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ദമ്ബതികളെ സംഘം ബന്ധപ്പെടും. 10 ലക്ഷം രൂപ തന്നാല്‍ കുഞ്ഞിനെ എത്തിച്ചുതരാമെന്ന് വാഗ്ദാനം ചെയ്യും. തുടര്‍ന്ന് തമിഴ്നാട്ടിലെത്തി കുഞ്ഞിനെ സംഘടിപ്പിക്കും. സാമ്ബത്തിക പ്രയാസം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ ഗര്‍ഭം അലസിപ്പിക്കാൻ നോക്കുന്നവരെയും, ജനിച്ച കുഞ്ഞിനെ വളര്‍ത്താൻ പ്രയാസപ്പെടുന്നവരെയുമാണ് ഇവര്‍ സമീപിക്കുക. ഇവരില്‍ നിന്ന് വിലപറഞ്ഞ് കുഞ്ഞിനെ വാങ്ങി ബംഗളൂരുവിലേക്ക് കൊണ്ടുവരും. ആശുപത്രികളില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.
പത്തോളം കുഞ്ഞുങ്ങളെ സംഘം പലര്‍ക്കായി കൈമാറിയിട്ടുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റും നിയമനടപടികള്‍ ഒഴിവാക്കാനുള്ള മറ്റ് സര്‍ട്ടിഫിക്കറ്റുകളുമെല്ലാം സംഘം തന്നെ നിര്‍മിച്ചു നല്‍കുമെന്നും കമീഷണര്‍ പറഞ്ഞു. തമിഴ്നാട്ടിലെ ചില ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ബന്ധുക്കള്‍ ഉച്ചത്തില്‍ കരഞ്ഞു; ശബ്ദം കേട്ട് മരിച്ച യുവാവ് എഴുന്നേറ്റു വന്നു
ചെന്നൈ: ‘മൃതദേഹം’ പൊതുദര്‍ശനത്തിന് വെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ‘മരിച്ച’ യുവാവ് കണ്ണു തുറന്നു. തിരുച്ചിറപ്പള്ളി മണപ്പാറയ്ക്കുസമീപം പൊന്നപ്പട്ടിയിലുള്ള ആണ്ടിനായ്ക്കര്‍(23)ക്കാണ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ‘പുനര്‍ജന്മം’ ലഭിച്ചത്. യുവാവ് മരിച്ചെന്നുകരുതി സംസ്‌കരിക്കാൻ ഒരുങ്ങുന്നതിനിടെ ബന്ധുക്കള്‍ ഉച്ചത്തില്‍ കരഞ്ഞു. ഇതു കേട്ടാണ് യുവാവ് എഴുന്നേറ്റ് വന്നത്.
വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണ് ആണ്ടിനായ്ക്കര്‍. അവശനിലയിലായ ഇയാളെ ഏതാനും ദിവസംമുമ്ബാണ് മണപ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ആരോഗ്യം വീണ്ടും മോശമായതോടെ തിരുച്ചിറപ്പള്ളിയിലുള്ള ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്ക് ശുപാര്‍ശചെയ്തു. ഇതിനായി ആംബുലൻസില്‍ കയറ്റിയെങ്കിലും ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിച്ചശേഷം ചലനം നിലച്ചതായി കണ്ടതോടെ മരിച്ചെന്ന് കരുതുകയായിരുന്നു.
തുടര്‍ന്ന് മരണാനന്തരച്ചടങ്ങുകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുമ്ബോഴാണ് കരച്ചിലും ബഹളവുംകേട്ട് ആണ്ടിനായ്ക്കര്‍ വീണ്ടും ഉണര്‍ന്നത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ യുവാവിനെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി.