Home Featured മിക്‌സി പൊട്ടിത്തെറിച്ച്‌ അപകടം: അഭിരാമി സുരേഷിന് പരിക്ക്

മിക്‌സി പൊട്ടിത്തെറിച്ച്‌ അപകടം: അഭിരാമി സുരേഷിന് പരിക്ക്

by admin

മിക്‌സി പൊട്ടിത്തെറിച്ച്‌ അപകടം. നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരുക്കേറ്റു. പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച്‌ അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് അപകടം. വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റു. ഈ വിവരം അഭിരാമി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ചെറിയ ഇടവേളയ്ക്കു ശേഷം സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരും. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്‌നങ്ങളില്ലെന്നും അഭിരാമി വീഡിയോയില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group