ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഗരുഡ ബസിലെ 33-ാ ം നമ്പർ സീറ്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.
ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്. വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.
തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവം : മൻസൂര്‍ അലി ഖാനെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടൻ മൻസൂര്‍ അലി ഖാനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഇടപെട്ട ദേശീയ വനിത കമീഷൻ നടനെതിരെ കേസെടുക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അതേസമയം, വിഷയത്തില്‍ മാപ്പ് പറയാനില്ലെന്നാണ് ചൊവ്വാഴ്ച മൻസൂര്‍ അലി ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരസ്യമായി മാപ്പ് പറയാൻ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളുടെ സംഘടന തന്നോട് ആവശ്യപ്പെട്ടത് അവരുടെ ഭാഗത്തുനിന്നുള്ള അബദ്ധമാണ്. ‘ബലാത്സംഗ സീൻ’ എന്ന പ്രയോഗത്തെ യഥാര്‍ഥ ബലാത്സംഗമെന്ന് പരിഭാഷപ്പെടുത്തരുതെന്നും മൻസൂര്‍ അലി ഖാൻ പറഞ്ഞു.
അടുത്തിടെ, നടി തൃഷയെ പരാമര്‍ശിച്ച് മൻസൂര്‍ അലി ഖാൻ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശമാണ് വ്യാപക വിമര്‍ശനം വിളിച്ചുവരുത്തിയത്. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രമായ ലിയോയില്‍ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൻസൂര്‍ അലി ഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂര്‍ പറഞ്ഞിരുന്നു.