ബെംഗളൂരു:ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇനി ദേശീയപാത അതോറിറ്റിയുടെ രാജമാർഗ യാത മൊബൈൽ ആപ് വഴികാട്ടിയാകും. ഓരോ മേഖലകളിലെയും വേഗപരിധി, ടോൾ നിരക്കുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഇന്ധന പമ്പുകൾ, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, ഹോട്ടലുകൾ എന്നിവ സംബന്ധിച്ച വിവരം ആപ്പിലൂടെ അറിയാം. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു ദേശീയപാതകളിൽ യാത്ര ചെയ്യുന്നവർക്കും ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പിന്റെ സേവനം ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
മാർച്ചിൽ ഉദ്ഘാടനം ചെയ്ത ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ 80-100 കിലോമീറ്റർ വരെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.ദേശീയപാതകളിലെ യാത്ര കൂടുതൽ സുഗമവും അപകടരഹിതമാവുമാക്കുന്നതിന്റെ ഭാഗമായാണ് എൻഎച്ച്എഐ രാജമാർഗ യാത്ര മൊബൈൽ ആപ്പിന് രൂപം നൽകിയത്.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജയുണ്ട്’; സംഘ്പരിവാറിലേക്ക് ഇറങ്ങി കഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമല്‍
കൊല്ലം: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമല്‍.ബ്രാഹ്മണനായി പുനര്‍ജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവര്‍ണബോധം സ്വന്തം മാതാപിതാക്കളെ പോലും തള്ളിപ്പറയുന്നതാണെന്ന് അദ്ദേഹം മറന്ന് പോയെന്നും കമല്‍ കുറ്റപ്പെടുത്തി.അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകള്‍. സംഘ്പരിവാറിലേക്ക് ഇറങ്ങി കഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമല്‍ പറഞ്ഞു.
കൊല്ലത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയന്റെ ഭീമൻ രഘു മുമ്ബ് സംഘപരിവാര്‍ പാളയത്തില്‍ ആയിരുന്നത് കൊണ്ടാണ് താൻ ചെയ്തത് ശരിയല്ല എന്ന് മനസിലാക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.’അതാണ് ഈ സംഘപരിവാറിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ ഒരുപക്ഷേ ഭീമൻ രഘുവിനെ പോലെ അദ്ദേഹം ഇങ്ങനെ എഴുന്നേല്‍ക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുമ്ബില്‍ ഇങ്ങനെ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായില്ല.
കാരണം അദ്ദേഹം കുറേ കാലം മറ്റേ പാളയത്തിലായിരുന്നു.ഇതാണ് അതിന്റെ പ്രശ്നം. പക്ഷേ സിനിമാക്കാരൻ എന്ന നിലയില്‍ നമ്മളൊക്കെ ലജ്ജിക്കുകയാണ്. ഭീമൻ രഘുവിന്റെ നില്‍പ്പ് കാണുമ്ബോള്‍. ഇത്തരം ചില അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്ബോള്‍ നമുക്ക് ലജ്ജ തോന്നുകയാണ്. ഇവര്‍ക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്ബോള്‍,’ കമല്‍ പറഞ്ഞു