ബംഗളൂരു: എല്ലാ വിശേഷദിവസങ്ങളും ബംഗളൂരു മലയാളികള്‍ക്ക് യാത്രാദുരിതത്തിന്റേതുകൂടിയാണ്. ക്രിസ്മസ്-പുതുവത്സര അവധിക്കും അവര്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്.എന്നാല്‍, കൂടുതല്‍ സ്പെഷല്‍ ബസുകള്‍ കേരള-കര്‍ണാടക ആര്.ടി.സികള്‍ തുടങ്ങിയാലേ കീശ ചോരാതെ മലയാളികള്‍ക്ക് നാട്ടിലേക്കും തിരിച്ചും എത്താനാകൂ. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളില്‍ നേരത്തേതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. അതേസമയം, ക്രിസ്മസ്-പുതുവത്സര അവധിക്കായി നാട്ടില്‍ പോകുന്നവര്‍ക്കായി ഏര്‍പ്പെടുത്തുന്ന സ്പെഷല്‍ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുമുണ്ട്. ഡിസംബര്‍ 19നുള്ള ബുക്കിങ്ങാണ് നിലവില്‍ തുടങ്ങിയത്.
21 മുതല്‍ 23 വരെ ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. ആ ദിവസങ്ങളിലേക്ക് ഇരു ആര്.ടി.സികളും കൂടുതലും സ്പെഷലുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ബസുകളിലെ ടിക്കറ്റ് റിസര്‍വേഷൻ നേരത്തേ തുടങ്ങിയിരുന്നു. എന്നാല്‍, ഈ ബസുകളില്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്.
മഡോണയെങ്കിലും കിട്ടുമെന്ന് കരുതി,ജോളിയായി കഴിയാമല്ലോയെന്ന് തോന്നി’; പുതിയ വിവാദവുമായി നടന് മന്‍സൂര്‍ അലി ഖാന്
ലിയോ നടന് മന്‍സൂര്‍ അലി ഖാന് നായികയായ തൃഷയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.നടിക്കൊപ്പം കിടപ്പറ രംഗം പ്രതീക്ഷിച്ചു എന്നാണ് മന്‍സൂര്‍ അലി ഖാന് പറഞ്ഞത്. നടന് സംസാരിക്കുന്ന വീഡിയോ താന്‍ കണ്ടെന്നും അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തില്‍ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാന്‍ മോശം സ്വഭാവമുള്ളവര്‍ക്കേ കഴിയൂവെന്നും നടി സോഷ്യല്‍ മീഡിയയില്‍ എഴുതി. ലിയോ വിജയാഘോഷ വേദിയില്‍ അര്ജുന്, തൃഷ, മഡോണ എന്നിവരെ കുറിച്ചാണ് മന്‍സൂര്‍ അലി ഖാന് സംസാരിച്ചത്.
നടന് സംസാരിക്കുന്നതിനിടെ മഡോണയെ കുറിച്ച് പറഞ്ഞത് ഇതാണ്.’മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള് കഥാപാത്രം ആയിരുന്നു’,-മന്‍സൂര്‍ അലി ഖാന് പറഞ്ഞു.അതേസമയം മന്‍സൂറിന്റെ വാക്കുകള്‍ കേട്ടയുടന്‍ മഡോണയുടെ മുഖത്ത് മാറ്റങ്ങളെ കുറിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. മന്‍സൂര്‍ പറയുമ്ബോള്‍ തന്നെ മഡോണയുടെ മുഖത്ത് അതിര്‍ത്തിയും വിയോജിപ്പും വരുന്നുണ്ടെന്നാണ് പല കമന്റുകളിലും എഴുതിയിരിക്കുന്നത്