ബെംഗളൂരു : അടുത്തവർഷം കൂടുതൽ വൈദ്യുതബസുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എട്ട് ഡിപ്പോകളിൽകൂടി വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നു.അടുത്തവർഷം 921 വൈദ്യുതബസുകൾകൂടി നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്. സർവീസുകൾ തടസ്സമില്ലാതെ നടത്താൻ ചാർജിങ് സ്റ്റേഷനുകൾ കൂട്ടേണ്ടത് അത്യാവശ്യമാണ്. ഒരു ബസിന്റെ ബാറ്ററി മുഴുവൻ ചാർജാകാൻ ശരാശരി 40-50 മിനിറ്റാണ് വേണ്ടത്.നിലവിൽ ബി.എം.ടി.സി. 390 വൈദ്യുത ബസുകളാണ് സർവീസ് നടത്തുന്നത്. ഇത്രയും ബസുകൾക്കായി യെലഹങ്ക, ബിഡദി, സൂര്യ സിറ്റി ഡിപ്പോകളിലാണ് ചാർജിങ് ‘സ്റ്റേഷനുകളുള്ളത്.
പുതിയതായി ശാന്തിനഗർ, കെ.ആർ. പുരം, ഹെന്നൂർ, ജിഗനി, ജയനഗർ, കണ്ണഹള്ളി, ദീപാഞ്ജലിനഗർ, പീനിയ എന്നീ സ്റ്റേഷനുകളിലാണ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.ഓരോഡിപ്പോയിലും വരുന്ന ബസുകളുടെ എണ്ണമനുസരിച്ച് 20 ചാർജിങ് പോയന്റുകൾവരെ സ്ഥാപിക്കും. വരുംവർഷങ്ങളിൽ ബി.എം.ടി.സി. കൂടുതൽ വൈദ്യുതബസുകൾ നിരത്തിലിറക്കുന്നുണ്ട്. അതിനാൽ ചാർജിങ് സ്റ്റേഷനുകൾ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപകമാക്കുകയാണ് ലക്ഷ്യം.
ടാറ്റാ മോട്ടോർസിന്റെ സബ്സിഡിയറിയായ ടി.എം.എൽ. സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസുമായിട്ടാണ് 921 വൈദ്യുത ബസുകൾ ഇറക്കാൻ കരാറിലേർപ്പെട്ടിരിക്കുന്നത്. 12 വർഷത്തേക്കാണ് കരാർ. 2024 മാർച്ചോടെ ബസുകൾ നിരത്തിലിറക്കിയേക്കും.ബെംഗളൂരുവിൽനിന്ന് വിവിധ ജില്ലകളിലേക്ക് കർണാടക ആർ.ടി.സി.യും വൈദ്യുത ബസുകൾ സർവീസ് നടത്തുന്നുണ്ട്. മികച്ച സൗകര്യങ്ങളാണ് കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുകളിലുള്ളത്. യാത്രക്കാരുടെ സുരക്ഷയുറപ്പുവരുത്താൻ നിരീക്ഷണക്യാമറകൾ, പാനിക് ബട്ടൻ, ഉന്നത ഗുണനിലവാരമുള്ള പുഷ്ബാക്ക് സീറ്റുകൾ, ടി.വി., വൈ-ഫൈ, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ ബസുകളിലുണ്ട്
ഓപ്പറേഷന് പി- ഹണ്ട്; സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളില്‍ റെയ്ഡ്, 10 പേര് അറസ്റ്റില്‍
സൈബര്‍ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 10 പേര് അറസ്റ്റില്‍.പി – ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും കേരള പൊലീസ് അറിയിച്ചു.ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.