Home Featured വിവാഹ വീഡിയോയ്ക്കു വേണ്ടി സ്പാര്‍ക്കിള്‍ ഗണ്‍ പൊട്ടിച്ചു; വധുവിന്റെ മുഖത്ത് ഗുരുതര പരിക്ക്

വിവാഹ വീഡിയോയ്ക്കു വേണ്ടി സ്പാര്‍ക്കിള്‍ ഗണ്‍ പൊട്ടിച്ചു; വധുവിന്റെ മുഖത്ത് ഗുരുതര പരിക്ക്

by admin

വിവാഹ വീഡിയോകൾ വൈറലാകുന്ന കാലമാണ്. വൈറലാകാനായി എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പല യുവാക്കളുടേയും ചിന്ത. ഇതിനായി പല മാർഗങ്ങളും യുവാക്കൾ ട്രൈ ചെയ്യാറുണ്ട്. എന്നാൽ, ഇതിൽ പലതും വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്.

അത്തരത്തിൽ ഒരു സംഭവമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. വിവാഹ വീഡിയോയ്ക്ക് വേണ്ടി സ്പാർക്കിൾ ഗൺ പൊട്ടിച്ചതായിരുന്നു നവ ദമ്പതികൾ. എന്നാൽ, തോക്കിൽ നിന്നും തീപാറി വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോർട്ട്.ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. വധു ഗണ്ണിന്റെ ബട്ടൺ അമർത്തിയപ്പോൾ തോക്കിന്റെ പുറകിലൂടെയാണ് തീ പുറത്തേക്ക് വന്നത്. ഇത് യുവതിയുടെ മുഖത്തേൽക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group