ഈ വർഷം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ. ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായുള്ള ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രം 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കനുസരിച്ച് ആദ്യ 12 ദിവസങ്ങളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 540 കോടിയാണ്.
ഇപ്പോഴിതാ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നെറ്റ്ഫ്ലിക്സിൽ നവംബറിൽ ലിയോ സ്ട്രീമിംഗ് തുടങ്ങുമെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. രജനികാന്ത് ചിത്രം ജയിലറിന്റെ റെക്കോർഡ് കേരള കളക്ഷനിൽ ലിയോ മറികടന്നിരുന്നു.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചത്.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്.
പൊടുന്നനെ വെള്ളത്തിന് കടുംപിങ്ക് നിറം;അന്തംവിട്ട് വിദഗ്ദ്ധരും..!
പൊടുന്നനെ ഒരു കുളത്തിന് തിളക്കമുള്ള പിങ്ക് നിറം വന്നതിൽ അന്തംവിട്ടു നിൽക്കയാണ് ഹവായിയിലെ ജനങ്ങൾ. വളരെ പെട്ടെന്ന് തന്നെ ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് ഇത് കാണാൻ വേണ്ടി മാത്രം ഇവിടെ എത്തിച്ചേരുന്നത്. എന്നാൽ, ഇതിന്റെ കാരണമെന്താണ് എന്ന അമ്പരപ്പിലാണ് വിദഗ്ദ്ധർ പോലും.
മൗയിയിലെ റെഫ്യൂജ് കുളത്തിലാണ് ഈ വിചിത്രമായ പ്രതിഭാസം ഉണ്ടായിരിക്കുന്നത്. കീലിയ പോണ്ട് ദേശീയ വന്യജീവി സങ്കേതത്തിലെ സന്നദ്ധപ്രവർത്തകരിൽ ചിലർ ഏഴ് പതിറ്റാണ്ടുകളായി ഇതിന് ചുറ്റും കഴിയുന്നുണ്ട്. ഇതുവരെയും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല എന്നാണ് അവർ പറയുന്നത്. ശാസ്ത്രജ്ഞർ പറയുന്നത് ഒരുപക്ഷേ ഈ പിങ്ക് നിറത്തിന്റെ കാരണം വരൾച്ച ആയിരിക്കാം എന്നാണ്. ആ വെള്ളത്തിന്റെ അടുത്ത് പോവുകയോ അതിൽ നിന്നും വെള്ളം കുടിക്കുകയോ ചെയ്യരുത് എന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ 30 മുതലാണ് വെള്ളത്തിന് പിങ്ക് നിറമാകുന്നത് മൗയിയിലെ കീലിയ പോണ്ട് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. റെഫ്യൂജ് മാനേജർ ബ്രെറ്റ് വുൾഫ് പറഞ്ഞത്, “അതുവഴി നടക്കുകയായിരുന്ന ഒരാളാണ് തന്നെ വിളിച്ച് കുളത്തിൽ എന്തോ വിചിത്രമായത് സംഭവിക്കുന്നുണ്ട് എന്ന് അറിയിച്ചത്” എന്നാണ്. ഈ വെള്ളത്തിന്റെ കടും പിങ്ക് നിറം ബ്രെറ്റ് വുൾഫിനെ ഭയപ്പെടുത്തി. എന്നാൽ, ലാബിലെ പഠനങ്ങൾ പറയുന്നത് വിഷാംശമുള്ള ആൽഗകളല്ല ഈ നിറത്തിന് കാരണമായി തീർന്നത് എന്നാണ്. പകരം, ഹാലോബാക്ടീരിയ ഇതിന് ഒരു കാരണമായിരിക്കാം എന്നും പറയുന്നു.
ലവണാംശം കൂടിയ വെള്ളത്തിൽ ഇതിന് സാധ്യതയുണ്ട്. നിലവിൽ, കീലിയ പോണ്ട് എക്സിറ്റ് ഏരിയയ്ക്കുള്ളിലെ ലവണാംശം വളരെ കൂടുതലാണ് എന്നും ഇത് കടൽജലത്തിന്റെ ഇരട്ടി ലവണാംശത്തിന് തുല്യമാണ് എന്നും പറയുന്നു. എങ്കിലും ഇങ്ങനെ പിങ്ക് നിറം വരാൻ എന്താണ് കാരണം എന്നത് കൃത്യമായി അറിയണമെങ്കിൽ വിശദമായ പഠനം ആവശ്യമാണ് എന്നും വുൾഫ് പറയുന്നു.