Home Featured കണ്ണൂർ സ്‌ക്വാഡ് ഇനി ഒടിടിയിൽ

കണ്ണൂർ സ്‌ക്വാഡ് ഇനി ഒടിടിയിൽ

by admin

ഡിസ്‌നി + ഹോട്ട് സ്റ്റാര്‍ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ കണ്ണൂര്‍ സ്‌ക്വാഡ് നവംബര്‍ 17 മുതല്‍ ഡിസ്‌നി + ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നു.

മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിച്ച്‌ പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ASI ജോര്‍ജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

നാലംഗങ്ങളുള്ള കണ്ണൂര്‍ സ്‌ക്വഡ് എന്ന പോലീസ് സ്പെഷ്യല്‍ അന്വേഷണ സംഘം പ്രതികളെ കണ്ടെത്താനായി ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സാഹസികത നിറഞ്ഞ യാത്രയും അവര്‍ നേരിടുന്ന പ്രശ്നങ്ങളും പോലീസ് സേനക്കിടയിലെ ആന്തരിക സംഘര്‍ഷങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം .

മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥ നിര്‍വഹിച്ച കണ്ണൂര്‍ സ്‌ക്വാഡ് തീവ്രമായ ആക്ഷൻ രംഗങ്ങള്‍ മാത്രമല്ല പോലീസുകാര്‍ എന്ന മനുഷ്യരുടെയും അവരുടെ ജീവിതത്തെയും അവര്‍ നേരിടുന്ന വെല്ലുവിളികളെയും മാനസിക സംഘര്‍ഷങ്ങളെയും കൃത്യമായി വരച്ചുകാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group