ബെംഗളൂരു: കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്ക് കർണാടകയിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം എന്ന ഉത്തരവ് പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളായി.
എന്നാൽ ഉത്തര കേരളവുമായി കർണാടക അതിർത്തി പങ്കിടുന്ന 4 ചെക്ക് പോസ്റ്റുകൾ ഒഴികെ മറ്റ് വഴികൾ എല്ലാം അടച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ സ്കൂൾ അസോസിയേഷൻ ഫെബ്രുവരി 23 ന് പണിമുടക്കും
തലപ്പാടി, സാർടക്ക (ബന്ത്വാൾ), നാട്ടെനിഗെ ബുധനൂരു (പുത്തൂർ), ജൽസൂർ (സുള്ള്യ) എന്നീ ചെക്ക് പോസ്റ്റുകളിലൂടെ മാത്രമേ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ.
പയ്യന്നൂര്‍-രാജഗിരി-ബാഗ്ലൂര് പാത സാദ്ധ്യത പഠനവുമായി ബി.ജെ.പി
72 മണിക്കൂർ പഴക്കമില്ലാത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിിയിരിക്കണം. തിങ്കളാഴ്ച മുതൽ പരിശോോധന തുടങ്ങുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ.വി.രാജേന്ദ്ര അറിയിച്ചു.
തെക്കൻ കേരളത്തിൽ നിന്ന് തമിഴ്നാട് ഹൊസൂർ – അത്തി ബലെ വഴി വരുന്നവരുടെ നിയന്ത്രണങ്ങളേ കുറിച്ച് അറിയാനിരിക്കുന്നതേ ഉള്ളൂ.