മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് (16315/16316) മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റം വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് റെയിൽവേ. നിലവിൽ ട്രെയിൻ ബെംഗളൂരുവിൽ പിടിച്ചിടുന്നത് ഒന്നരമണിക്കൂറോളമാണ്. ട്രെയിൻ മൈസൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2ന് ശേഷം പുറപ്പെടുന്ന തരത്തിൽ സമയക്രമീകരണം ഏർപ്പെടുത്തണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ഉൾപ്പെടെ പലതവണ ദക്ഷിണപശ്ചിമ റെയിൽവേ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ മാത്രം ഉണ്ടായില്ല.
ഉച്ചയ്ക്ക് 12.45നു മൈസൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 2.41നാണ് ബെംഗളൂരു നഗരാതിർത്തിയായ കെങ്കേരി സ്റ്റേഷനിലെത്തുന്നത്. കെങ്കേരിയിൽ നിന്ന് 2.43ന് പുറപ്പെടുന്ന ട്രെയിൻ 12 കിലോമീറ്റർ മാത്രം അകലെയുള്ള കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെത്തുന്നത് 4.35നാണ്. 4.50നു യാത്ര തുടരും. ചിലപ്പോൾ നേരത്തേ കെഎസ്ആറിലെത്തുന്ന ട്രെയിൻ പിന്നെ ഒന്നരമണിക്കൂറോളം പിടിച്ചിടാറുണ്ട്. ഇല്ലെങ്കിൽ കെങ്കേരി, നായന്തഹള്ളി, കൃഷ്ണദേവരായ ഹാൾട്ട് എന്നിവിടങ്ങളിൽ പിടിച്ചിടും.
മൈസൂരു മലയാളികളുടെ ഏറെ കാലത്തെ മുറവിളികൾക്ക് ശേഷമാണ് ബെംഗളൂരു വരെയുണ്ടായിരുന്ന ട്രെയിൻ 2019 സെപ്റ്റംബർ 29 മുതൽ മൈസൂരുവിലേക്ക് നീട്ടിയത്. മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക ട്രെയിൻ കൂടിയാണിത്. ആലപ്പുഴ വഴിയുള്ള ട്രെയിൻ രാവിലെ 9.15നാണ് കൊച്ചുവേളിയിലെത്തുക. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് 4.45നു പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.35നു ബെംഗളൂരുവിലും 11.15നു മൈസൂരുവിലുമെത്തും.
സിനിമ റിവ്യു ബോംബിങ്; ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് അക്രഡിറ്റേഷൻ നിര്‍ബന്ധമാക്കും
സിനിമ റിവ്യു ബോംബിങ് തടയാൻ നടപടി കടുപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോട്ട്‌ലിസ്റ്റ് ചെയ്‌ത് സംഘടനയുടെ അക്രഡിറ്റേഷൻ നിര്‍ബന്ധമാക്കാനും ഇന്ന് കൊച്ചിയില്‍ നടന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തില്‍ തീരുമാനമായി.ഇതോടെ അംഗീകാരമില്ലാത്ത ഒരാള്‍ക്കും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരപാടികളില്‍ പങ്കെടുക്കാനാകില്ല. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉള്‍പ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷൻ നല്‍കുക.
വാര്‍ത്താ സമ്മേളനങ്ങളിലടക്കം നിയന്ത്രണമുണ്ടാകും.ഇക്കാര്യം മുൻനിര്‍ത്തി സിനിമയിലെ പിആര്‍ഒമാരുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരുടെയും യോഗം നിര്‍മാതാക്കള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഉള്‍പ്പടെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കി.