Home Featured ബെംഗളൂരുവിലെ പുലി ഒടുവില്‍ പിടിയില്‍, മയക്കുവെടിയേറ്റ് വീണു; ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ചത്തു

ബെംഗളൂരുവിലെ പുലി ഒടുവില്‍ പിടിയില്‍, മയക്കുവെടിയേറ്റ് വീണു; ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ചത്തു

by admin

ബെം​ഗളൂരു: ബെംഗളുരു നഗരത്തിനെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിച്ചു. മയക്കുവെടിയേറ്റ പുലി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ചത്തു. കുഡ്‍ലു ഗേറ്റിന് സമീപത്തെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പുലിയെ വനംവകുപ്പ് പിടികൂടിയത്. മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. ഇതോടെ കൂടുതൽ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. 

മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്ക് ചത്തിരുന്നു. പുലിയെ മയക്കുവെടി വച്ച് പിടിച്ച് കെണിയിലാക്കി തിരികെ ബന്നർഘട്ട നാഷണൽ പാർക്കിൽ വിടാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് തവണ സിംഗസാന്ദ്ര, കുട്‍ലു ഗേറ്റ് മേഖലയിൽ രാത്രി പുലി കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നഗരവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും നിർദേശിച്ചിരുന്നു. 

ഒക്‌ടോബര്‍ 29 ന് കുഡ്‌ലുവിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റിലും പുലി പ്രവേശിച്ചു. തുടര്‍ന്ന് കുഡ്‌ലു ഗേറ്റ് പരിസരത്ത് നടത്തിയ തീവ്ര തിരച്ചിലിനിടെയാണ് പുലിയെ പിടികൂടിയത്.

എന്നാല്‍ മയക്കുവെടി വച്ച്‌ മുന്നോട്ട് നീങ്ങുന്നതിനിടെയില്‍ വെറ്ററിനറി സര്‍ജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും പുലി ആക്രമിക്കാൻ ശ്രമിക്കുകയും ഇതോടെ കൂടുതല്‍ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയുമായിരുന്നു. മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോഴേക്കും ചത്തിരുന്നു.

‘ജവാൻ’ ഒടിടിയില്‍ ഇന്ന് എത്തുമെന്ന് റിപ്പോര്‍ട്ട്

ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ ഇന്ന് ഒടിടിയില്‍ റിലീസായേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെ നവംബര്‍ രണ്ടിന് താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്‌ ഇന്ന് അര്‍ധരാത്രി മുതല്‍ ജവാൻ ഒടിടിയില്‍ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെറ്റ്ഫ്ലിക്സാണ് ഷാരുഖ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള യാതൊരു വിവരം ഇതുവരെ നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിട്ടില്ല.

സെപ്റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 600 കോടിക്ക് മുകളില്‍ നേടിയതായാണ് റിപ്പോര്‍ട്ട്. അറ്റ്‍ലി സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍, പ്രിയാമണി അടക്കം വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാൻ നിര്‍മിച്ച ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രമാണ് ജവാൻ. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group