ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം.അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്.
അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു.പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത്.
ഗോവിന്ദരാജ നഗരത്തിൽ ബസ് സ്കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്കൂട്ടർ യാത്രികനായ കുമാർ (45) ആണ് മരിച്ചത്.അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു.ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
രണ്ടു സംഭവങ്ങളിലും ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഡ്രൈവർമാരുടെ പിഴവാണോ അപകടത്തിന് കാരണമെന്ന് ബി.എം.ടി.സി.യും പരിശോധിച്ചുവരികയാണ്.
അധ്യാപകൻ, വലിയ സൗഹൃദങ്ങള്‍ ആരോടുമില്ല; ഡൊമിനിക്കിന്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ അയല്‍ക്കാര്‍
സ്പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ശാന്ത സ്വഭാവക്കാരൻ ഡൊമിനിക് മാര്‍ട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയല്‍ക്കാര്‍.
സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭര്‍ത്താവിന്‍റെ മനസ്സിലെ ക്രൂരപദ്ധതിയെ പറ്റി ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്ഫോടനം നടത്തിയതെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ പേരുടെ പങ്ക് പൊലീസ് പരിശോധിച്ച് വരികയാണ്.
കൊച്ചി ചിലവന്നൂരാണ് സ്വന്തം നാട്. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമിനിക് മാര്‍ട്ടിൻ. അഞ്ചര വര്‍ഷമായി തമ്മനത്തെ വാടകവീട്ടിലാണ് താമസം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പറന്നു. മടങ്ങി വന്നതിന് ശേഷം ഏതാനും മാസങ്ങളായി വീട്ടിലുണ്ട്. നീണ്ട വര്‍ഷങ്ങള്‍ യഹോവയുടെ സാക്ഷികള്‍ വിശ്വാസസമൂഹത്തോട് ചേര്‍ന്ന് നടന്നയാള്‍ ആറ് വര്‍ഷം മുൻപ് സഭയോട് തെറ്റിപ്പിരിഞ്ഞു.
അന്ന് മുതല്‍ ഈ അതൃപ്തി ഭാര്യയോട് നിരന്തരം പറയുമായിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍റെ വികാരപ്രകടനമായി മാത്രമാണ് കുടുംബം അത് കണ്ടത്. എന്നാല്‍ പക ഉള്ളില്‍ തീയായി നിന്ന കാര്യം ഭാര്യയ്ക്ക് പോലും മനസ്സിലായില്ല. യുട്യൂബില്‍ ബോംബ് ഉണ്ടാക്കാൻ പഠിച്ച്, പ്രാര്‍ത്ഥന യോഗത്തില്‍ സ്ഫോടനം നടത്താൻ, ഇയാള്‍ നടത്തിയത് മാസങ്ങളുടെ ആസൂത്രണമെന്നാണ് പൊലീസ് പറയുന്നത്. കാഴ്ചയില്‍ വാക്കും ചിരിയും ഒതുക്കി നടന്ന് പോകുന്ന ഒരു മനുഷ്യൻ ഇതെങ്ങനെ നടത്തിയെടുത്തെന്ന് ഞെട്ടലോടെ ചോദിക്കുകയാണ് മാര്‍ട്ടിന്‍റെ അയല്‍ക്കാര്‍.