Home Featured അർജുന്‍റെ മകൾ ഐശ്വര്യയ്ക്ക് വിവാഹ നിശ്ചയം

അർജുന്‍റെ മകൾ ഐശ്വര്യയ്ക്ക് വിവാഹ നിശ്ചയം

by admin

ചെന്നൈ: ആക്ഷൻ കിംഗ് അർജുന്‍റെ മകൾ ഐശ്വര്യയുടെ തമിഴ് നടൻ ഉമാപതി രാമയ്യയുമായുള്ള വിവാഹ നിശ്ചയം നടന്നു.  ഒക്ടോബർ 27 ന് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ വരന്‍റെയും വധുവിന്‍റെയും അടുത്ത കുടുംബ അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഈ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.വിവാഹ നിശ്ചയ ചടങ്ങുകള്‍ തമിഴ് കന്നട രീതിയില്‍ പരമ്പരാഗത രീതിയിലാണ് നടന്നത് എന്നാണ് ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാക്കുന്നത്.  ചടങ്ങിന് മുന്‍പ് ഐശ്വര്യയും, ഉമപതിയും അവരുടെ പിതാക്കന്മാരോടൊപ്പം പൂജ നടത്തിയിരുന്നു. പ്രശസ്ത തമിഴ് ഹാസ്യനടൻ തമ്പി രാമയ്യയുടെ മകനാണ് ഐശ്വര്യയുടെ വരനായ ഉമാപതി രാമയ്യ. ഉമാപതി ഡാന്‍സ് കോറിയോഗ്രാഫറും, മാര്‍ഷല്‍ ആര്‍ട്സ് വിദഗ്ധനുമാണ്. 

വിവാഹ നിശ്ചയ ചടങ്ങുകള്‍ തമിഴ് കന്നട രീതിയില്‍ പരമ്പരാഗത രീതിയിലാണ് നടന്നത് എന്നാണ് ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാക്കുന്നത്.  ചടങ്ങിന് മുന്‍പ് ഐശ്വര്യയും, ഉമപതിയും അവരുടെ പിതാക്കന്മാരോടൊപ്പം പൂജ നടത്തിയിരുന്നു. പ്രശസ്ത തമിഴ് ഹാസ്യനടൻ തമ്പി രാമയ്യയുടെ മകനാണ് ഐശ്വര്യയുടെ വരനായ ഉമാപതി രാമയ്യ. ഉമാപതി ഡാന്‍സ് കോറിയോഗ്രാഫറും, മാര്‍ഷല്‍ ആര്‍ട്സ് വിദഗ്ധനുമാണ്. 

കഴിഞ്ഞ ജൂണിലാണ് ഐശ്വര്യയും ഉമാപതി രാമയ്യയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത വന്നത്. വിവാഹം എന്നു നടക്കും എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. 2013 ല്‍ വിശാല്‍ നായകനായ പട്ടത്ത് യാനെ എന്ന ചിത്രത്തില്‍ നായികയായ ഐശ്വര്യ അര്‍ജുന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമ രംഗത്ത് സജീവമായിരുന്നില്ല ഐശ്വര്യ. 

2018 ല്‍ പ്രേമ ബര്‍ഗ എന്ന കന്നട ചിത്രത്തിലും, സൊല്ലിവാട എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഫാഷന്‍ ഡിസൈനറായും മോഡലായും മറ്റും പ്രവര്‍ത്തിക്കുകയാണ് ഐശ്വര്യ. 2017ല്‍ അടഗപ്പട്ടത്തു മഗജനങ്ങളേ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ നായകനായി അരങ്ങേറ്റം കുറിച്ചത് പിന്നാലെ ചെറു ചിത്രങ്ങളില്‍ വിവിധ വേഷങ്ങള്‍ ഇദ്ദേഹം ചെയ്തു.  മാന്യര്‍ കുടുംബം, തിരുമണം, താനെ വാടീ എന്നി ചിത്രങ്ങളാണ് താരത്തിന്‍റെതായി ഇറങ്ങിയത്. 2021 ല്‍ സര്‍വെയര്‍ തമിഴ് എന്ന ചാനല്‍ ഷോയിലും പങ്കെടുത്തു ഉമാപതി രാമയ്യ. ഇതിലെ ജഡ്ജായി അര്‍ജുന്‍ എത്തിയിട്ടുണ്ട്. എന്തായാലും മറ്റൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ് കോളിവുഡ്. 

You may also like

error: Content is protected !!
Join Our WhatsApp Group