മുംബൈ: ലോകമാന്യതിലക് മഡ്ഗാവ് ട്രെയിനിലെ പാന്‍ട്രീകാറില്‍ നിന്ന് ഭക്ഷണം തിന്ന് എലികള്‍. ട്രെയിനിലെ ഒരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ മധ്യ റെയില്‍വേ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു.അതേസമയം, ട്രെയിനില്‍ പാന്‍ട്രീ ചുമതലയുള്ള ഐആര്‍സിടിസി ദൃശ്യങ്ങളോട് പ്രതികരിച്ചു. ലോകമാന്യതിലക് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടുന്ന യാര്‍ഡ് എലികളെക്കൊണ്ട് നിറഞ്ഞെന്നും അവിടെ നിന്നാണ് ട്രെയിനിലേക്ക് കയറുന്നതെന്നുമാണ് ഐആര്‍സിടിസിയുടെ വിശദീകരണം.എലികളെ കൊല്ലാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടെന്നാണ് മധ്യറെയില്‍വേ പിആര്‍ഒ ശിവരാജ് മനസ്പുരെ പറയുന്നത്.