Home Featured തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെ കുറിച്ച്‌ വിശദമായി പഠിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെ കുറിച്ച്‌ വിശദമായി പഠിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി

by admin

തിരുവനന്തപുരം: തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെ കുറിച്ച്‌ വിശദമായി പഠിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. കെഎസ്‌ആര്‍ടിസിയുടെ 40 അംഗ സംഘം ഇതിനായി ചെന്നൈയിലെത്തി. അംഗീകൃത തൊഴിലാളി യൂണിയന്‍ പ്രതിനിധികളും സംഘത്തിലുണ്ട്. മൂന്ന് ദിവസം സംഘം ചെന്നൈയില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കും. എട്ട് വിഭാഗമായി തിരിച്ചിട്ടുള്ള തമിഴ്‌നാട് പൊതുഗതാഗത സംവിധാനത്തിന് കീഴില്‍ 20,970 ബസുകളുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും പിന്നാലെ ജോയിന്റ് എംഡി പ്രമോജ് ശങ്കറും തമിഴ്‌നാട് സന്ദര്‍ശിച്ചിരുന്നു. ടിഎന്‍എസ്ടിസിയുടെ കീഴിലുള്ള ബസുകളുടെ അറ്റകുറ്റപണി എങ്ങനെയൊക്കെയാണെന്ന് പഠിക്കാനാണ് വര്‍ക്‌സ് മാനേജറുടെ നേതൃത്വത്തില്‍ സ്വന്തം ബസില്‍ തന്നെ കെഎസ്‌ആര്‍ടിസി സംഘത്തെ അയച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group