Home Featured ബെംഗളൂരു : മാലിന്യപ്ലാന്റ്; തീരുമാനം പിൻവലിക്കണം-കുമാരസ്വാമി

ബെംഗളൂരു : മാലിന്യപ്ലാന്റ്; തീരുമാനം പിൻവലിക്കണം-കുമാരസ്വാമി

ബെംഗളൂരു : ബെംഗളൂരുവിലെ മാലിന്യം തള്ളാൻ രാമനഗരയുൾപ്പെടെ നാലിടങ്ങളിൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പാർക്കുകൾ നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാൻഡ് ബെംഗളൂരുവിന്റെ പേരിൽ ബെംഗളൂരുവിന് പുറത്തുള്ള നാലിടങ്ങളിൽ മാലിന്യ പ്ലാന്റ് നിർമിക്കാൻ പോവുകയാണ്. ഈ സ്ഥലങ്ങളിൽ ദിവസേന 1630 ടൺ മാലിന്യം തള്ളിയാൽ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് കഴിഞ്ഞദിവസം ബെംഗളൂരുവിന് പുറത്ത് മാലിന്യപ്ലാന്റുകൾ നിർമിക്കുമെന്ന് പറഞ്ഞത്.

400 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി ബി.ആര്‍.എസ്

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ആര്‍.എസ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പ്രകടന പത്രിക പുറത്തിറക്കിയത്.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം പ്രതിമാസം 3000 രൂപ. ദാരിദ്ര്യരേഖക്ക് താഴെയുള്ള 93 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്. ബി.പി.എല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങി നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് ബി.ആര്‍.എസിന്‍റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .ഭിന്നശേഷിക്കാര്‍ക്കുള്ള പെൻഷൻ 6000 രൂപയായി ഉയര്‍ത്തും.

സാമൂഹ്യ പെൻഷൻ , കര്‍ഷകര്‍ക്കുള്ള സഹായം എന്നിവയില്‍ വൻ വര്‍ധനവ് വരുത്തും. പ്രായമായവര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും നിലവില്‍ ലഭിക്കുന്ന പെൻഷൻ തുകയായ 2016 രൂപ ഘട്ടം ഘട്ടമായി 5000 ആക്കി ഉയര്‍ത്തും. സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ കഴിയുന്നവര്‍ക്ക് ഭൂമിയുടെ മേല്‍ സമ്ബൂര്‍ണ അവകാശം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. അന്നപൂര്‍ണ പദ്ധതിക്ക് കീഴിലുള്ള എല്ലാ റേഷൻ കാര്‍ഡ് ഉടകള്‍ക്കും പൊതുവിതരണ സംവിധാനത്തിന് കീഴില്‍ സൂപ്പര്‍ ഫൈൻ അരി വിതരണം ചെയ്യുമെന്നും കെ.സി.ആര്‍ വാഗ്ദാനം ചെയ്തു.

അതേ സമയം മൂന്ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ നിന്ന് 144, ചത്തീസ്ഗഢില്‍ 30, തെലങ്കാനയില്‍ നിന്ന് 55 പേരും പട്ടികയില്‍ ഇടം നേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group