ബെംഗളൂരു : ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാൻ ചരക്കുലോറിക്ക് പിന്നിലിടിച്ച് മൂന്നുപേർ മരിച്ചു. പീനിയ സ്വദേശികളായ രാജേഷ് (50), ഭാര്യ സുമ (45), ലക്ഷ്മണമ്മ എന്നിവരാണ് മരിച്ചത്.നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ രാമനഗര കെംപെനെഗൗഡന ദൊഡ്ഡിക്കു സമീപത്തായിരുന്നു അപകടം.
ശ്രീരംഗപട്ടണത്തേക്ക് പോവുകയായിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ചരക്കുലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ഹൈവേയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാമനഗര പോലീസെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കി.
നിരവധി തവണ ഹോണ്‍ മുഴക്കി; മുഖ്യമന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ബധിരരും മൂകരുമായ നാല് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് ദിവ്യാംഗരായ നാല് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം ചടയമംഗലത്തിന് സമീപത്ത് വെച്ചാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കേള്‍വി പരിമിതിയും സംസാര ശേഷിയുമില്ലാത്തവരാണ്. നിഷിലെ വിദ്യാര്‍ത്ഥികളാണ് നാലുപേരും.ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത സംഭവം. നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടര്‍ന്നാണ് ചടയമംഗലം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ വശം ചേര്‍ന്ന് പോകാത്തതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സ്‌റ്റേഷനിലെത്തിച്ചതെന്ന് പോലീസ് പറയുന്നു.സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. നിഷ് അധികൃതര്‍ക്കൊപ്പം ഇവരെ വിട്ടയച്ചു.