ബെംഗളൂരു : കർണാടകത്തിലെ 865 അതിർത്തിഗ്രാമങ്ങളിൽ മഹാരാഷ്ട്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി കന്നഡ സംഘടനകൾ.കർണാടക സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും കർണാടകത്തിലെ ഗ്രാമങ്ങളെ മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കന്നഡ സംഘടനകൾ ആരോപിച്ചു.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സംഭവത്തിൽ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.ബുധനാഴ്ച മുംബൈയിൽ നടന്ന മഹാരാഷ്ട്ര ബോർഡർ എക്സ്പേർട്ട് കമ്മിറ്റിയുടെ യോഗത്തിലാണ് മഹാത്മ ഫൂലേ ജൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ബെലാഗാവി ജില്ലയിലെ മറാഠി സംസാരിക്കുന്ന അതിർത്തി ഗ്രാമങ്ങളിൽ നടപ്പാക്കാൻ തീരുമാനിച്ചത്.
മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു.ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനു പുറമേ കോലാപുരിൽ കർണാടക ഗ്രാമങ്ങളിൽ താമസിക്കുന്ന മറാഠികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓഫീസ് തുറക്കാനും തീരുമാനമുണ്ട്.നേരത്തേ അതിർത്തി ഗ്രാമങ്ങളിൽ മഹാരാഷ്ട്ര വിവിധ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്നഡ സംഘടനകൾ ബെലഗാവിയിൽ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അതേസമയം കർണാടകത്തിലെ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾ സംബന്ധിച്ച തർക്കം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ദീപാവലിയുടെ ആഘോഷവേളയില്‍ രാജ്യത്തിന് ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍
മുംബൈ: പുതിയ ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി ദീപാവലിയോടനുബന്ധിച്ച് നാടിന് സമര്‍പ്പിച്ചേക്കും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.ഇതില്‍ മൂന്ന് അതിവേഗ ട്രെയിനുകള്‍ സെൻട്രല്‍ റെയില്‍വേ ശൃംഖലയില്‍ നിന്നും സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വന്ദേഭാരത് എക്‌സ്പ്രസുകളുടെ റൂട്ടുകള്‍ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.
ഇവയില്‍ മൂന്ന് റൂട്ടുകള്‍ മുംബൈ-കോലാപ്പൂര്‍, മുബൈ-ജല്‍ന, പൂനെ-സെക്കന്തരാബാദ് എന്നിങ്ങനെയാണ്. യാത്ര സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താൻ പുതിയ സര്‍വീസുകള്‍ സഹായിക്കും.