ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ഭാരത് ബന്ദ്. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി)ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
12 ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ |
ആള് ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് അറിയിക്കുന്നു. ജിഎസ്ടി കൗണ്‍സിലിന് പല തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സിഎഐടി ആരോപിക്കുന്നു. ജിഎശ്ടി കൗണ്‍സില്‍ സ്വന്തം അജണ്ടയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇതുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്.
നിലവില്‍ വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും രാജ്യത്തെ വ്യാപാര രംഗത്തെ പ്രശ്നങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവന നികുതിയില്‍ പല അപാകതകളും ഉള്ളതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു.
- മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
- ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്മാന് സ്ഥാനം ജെ.ഡി-എസിന്
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു