മംഗളൂരു:യുദ്ധ സാഹചര്യത്തില്‍ ഇസ്രായേലില്‍ ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദക്ഷിണ കന്നട എം.പി നളിൻ കുമാര്‍ കട്ടീല്‍ പറഞ്ഞു.5000 ദക്ഷിണ കന്നട ജില്ലക്കാര്‍ മാത്രം അവിടെ കുടുങ്ങിക്കിടക്കുന്നതായാണ് തനിക്ക് ലഭിച്ച വിവരം എന്ന് അദ്ദേഹം ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് ഇതുസംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്.വിദേശ കാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടും ശ്രമങ്ങള്‍ നടത്തുന്നു.ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
നേരത്തെ ഉക്രൈനില്‍ കുടുങ്ങിയവരെ കൊണ്ടുവന്നതിന് സമാന ഇടപെടല്‍ ഇസ്രായേലില്‍ കഴിയുന്നവരുടെ കാര്യത്തിലും നടത്തുകയാണെന്ന് എ.പി പറഞ്ഞു. തിങ്കളാഴ്ച ഉഡുപ്പി കളക്ടറേറ്റില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നതിന് പിന്നാലെ ചൊവ്വാഴ്ച മംഗളൂരുവില്‍ ദക്ഷിണ കന്നട ജില്ല കലക്ടറേറ്റിലും തുറന്നു.0824-2442590 എന്നതാണ് നമ്ബര്‍.കൂടാതെ കര്‍ണാടക സംസ്ഥാനതല നമ്ബറുകളായ 080-22340676/22253707എന്നിവയിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകത്തില്‍ രണ്ട് മുൻ ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു
ബെംഗളൂരു:ലോക്സഭാ തിരഞ്ഞെുപ്പ് അടുത്തുവരുമ്പോൾ കർണാടകത്തിൽ രണ്ട് മുൻ ബി.ജെ.പി. എം.എൽ.എ.മാർ കോൺഗ്രസിൽ ചേരുന്നു. ഗദഗ് ജില്ലയിലെ ഷിരഹട്ടി മണ്ഡലത്തിൽനിന്ന് രണ്ടുതവണ എം.എൽ.എ.യായ രാമണ്ണ എസ്. ലമാനി, മുദിഗെരെ മുൻ എം.എൽ.എ. എം.പി. കുമാരസ്വാമി എന്നിവരാണ് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. ഇൗമാസം 10-ന് കോൺഗ്രസിൽ ചേരുമെന്ന് രാമണ്ണ എസ്. ലമാനി പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.വിട്ട് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി കൂടിക്കാഴ്ചനടത്തിയ ശേഷമാണ് ബി.ജെ.പി.വിടുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.
ഷെട്ടാറുമൊത്ത് അദ്ദേഹം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ നേതാക്കളാണ് രാമണ്ണയും എം.പി. കുമാരസ്വാമിയും. കുമാരസ്വാമി പാർട്ടിവിട്ട് ജെ.ഡി.എസിൽ ചേർന്ന് മുദിഗെരെ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ജെ.ഡി.എസ്., ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ ചേർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്.