ലഖ്നോ: ദേശീയപാതയിലൂടെ ബൈക്കില്‍ അപകടകരമായ രീതില്‍ കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്ബതികള്‍ക്ക് 8000 രൂപ പിഴ. ദിവസങ്ങള്‍ക്ക് മുമ്ബ് ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ദേശീയപാത 9ലൂടെയായിരുന്നു ദമ്ബതികളുടെ യാത്ര. മുൻസീറ്റില്‍ പിറകിലേക്ക് തിരിഞ്ഞിരുന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചായിരുന്നു യുവതിയുടെ യാത്ര. ഇരുവരും ഹെല്‍മറ്റിട്ടിരുന്നില്ല.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഹാപൂര്‍ പൊലീസ് കേസെടുക്കുകയും പിഴയിടുകയുമായിരുന്നു. ദമ്ബതികള്‍ക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.