ബെംഗളൂരു : കെ.ആർ. പുരം മെട്രോസ്റ്റേഷനിൽ നിന്ന് സിൽക്ക് ബോർഡ് ജങ്ഷനിലേക്കും സമീപത്തെ മറ്റിടങ്ങളിലേക്കും ബി.എം.ടി.സി. പ്രത്യേക ഫീഡർ സർവീസുകൾ നടത്തും.ഇതിനായി 37 ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 22 വോൾവോ വജ്ര ബസുകൾ ഉൾപ്പെടെയാണിത്. നേരത്തേ കെ.ആർ. പുരം – ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്ന ഫീഡർ ബസുകളും പുതിയ റൂട്ടുകളിൽ സർവീസ് നടത്തും. പ്രതിദിനം 300 മുതൽ 350 വരെ സർവീസുകളാണുണ്ടാകുക.കെ.ആർ.പുര സിൽക്ക് ബോർഡ് ജങ്ഷൻ റൂട്ടിൽ എട്ടുമിനിറ്റ് ഇടവേളയിലും മറ്റിടങ്ങളിലേക്ക് 15 മിനിറ്റ്ഇടവേളകളിലുമായിരിക്കും സർവീസ്.
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽസർവീസുകൾ നടത്താനും തീരുമാനമുണ്ട്.മാറത്തഹള്ളി, കുന്ദലഹള്ളി, ഐ.ടി.പി.എൽ., ഗരുഡാചാർപാളയ എന്നീ പ്രദേശങ്ങളിലൂടെയായിരിക്കും സർവീസുകൾ.രാവിലെ 5.40 മുതൽ രാത്രി 11 വരെ സർവീസുകളുണ്ടാകുമെന്ന് ബി.എം.ടി.സി. അറിയിച്ചു.
സംസ്ഥാനത്തെ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മ്മാണാനുമതി
സംസ്ഥാനത്തെ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കി. ഇവ നിര്‍മ്മിക്കുന്നത് ആറു ജില്ലകളിലായാണ്.കണ്ണൂര്‍ കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം, തൃശൂര്‍ വേലക്കുട്ടി/ആറ്റൂര്‍ ഗേറ്റ്, ഒല്ലൂര്‍, കോഴിക്കോട് വെള്ളയില്‍, കോട്ടയം കോതനല്ലൂര്‍, കൊല്ലം ഇടകുളങ്ങര, പോളയത്തോട്, തിരുവനന്തപുരം അഴൂര്‍ എന്നിവടങ്ങളിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.ആവശ്യമായിടത്ത് സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിര്‍മ്മാണത്തിനുമായി 77.65 കോടി രൂപ ചെലവുവരും. ഇതില്‍ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.