Home Featured മൈസൂരുവില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണം

മൈസൂരുവില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണം

by admin

ബംഗളൂരു: മൈസൂരുവില്‍ പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് (എസ്.യു.പി) ഉപയോഗിക്കുന്നത് നിരോധിച്ചാണ് ഉത്തരവ്.

മൈസൂരുവില്‍ നടന വന്യജീവി വാരാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്. സാംസ്കാരിക- ചരിത്രപാരമ്ബര്യമുള്ള മൈസൂരു നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം മറ്റു ബദല്‍ മാര്‍ഗങ്ങളെ കുറിച്ച്‌ ജനങ്ങള്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group