ബെംഗളൂരുവിൽ പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിൽ പുറപ്പെടുവിച്ച നിർദ്ദേശം പാലിക്കാത്തതിന്റെ പേരിൽ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് 5 ലക്ഷം രൂപ പിഴ ചുമത്തി. പൊതു ശൗചാലയങ്ങൾ സ്ഥാപിക്കാൻ ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നിയമപരമായി ബാധ്യസ്ഥരാണെന്നും ഈ ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെന്നും വാദിച്ച് 2020-ൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. നവംബർ രണ്ടിന് അടുത്ത വാദം കേൾക്കുന്നതിനായി നഗരവികസന വകുപ്പ് സെക്രട്ടറി കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടു.