തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കര്‍ഷക സംഘടനകള്‍ നടത്തിവരുന്നത്. ഇതിനിടയില്‍ സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി എത്തിയ നടന് സിദ്ധാര്‍ത്ഥിനു നേരെയും പ്രതിഷേധമുയരുകയും നടനെ വേദിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. നടനുണ്ടായ അധിക്ഷേപത്തിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് കന്നട താരം ശിവരാജ് കുമാര്‍.
തന്റെ നാട്ടില്‍ വെച്ച് സിദ്ധാര്‍ത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് മാപ്പുപറയുന്നെന്നുമാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. കര്‍ണാടകയിലെ ജനങ്ങള്‍ വളരെ നല്ലവരാണ്. എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്നേഹിക്കുന്നവരാണെന്നും, ശിവരാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്
ചെന്നൈ: ചെന്നൈയില്‍ പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു.സൈദാപേട്ടയിലാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്.
ചെന്നൈയില്‍ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. കാലപ്പഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.