Home Featured സര്‍ടിഫികറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു; നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രസര്‍കാര്‍

സര്‍ടിഫികറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു; നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രസര്‍കാര്‍

by admin

ന്യൂഡെല്‍ഹി: തന്റെ പുതിയ ചിത്രം മാര്‍ക് ആന്റണിയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ടിഫികറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടപടിയുമായി കേന്ദ്രസര്‍കാര്‍.

വിഷയത്തില്‍ അന്വേഷണം നടത്താനായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചു. ‘മാര്‍ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് സര്‍ടിഫികറ്റ് ലഭിക്കാനായി ആറരലക്ഷം നല്‍കേണ്ടി വന്നുവെന്നായിരുന്നു വിശാലിന്റെ വെളിപ്പെടുത്തല്‍.

സംഭവം പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് വിഷയത്തില്‍ മന്ത്രാലയം ഇടപെടുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും, യു/എ സര്‍ടിഫികറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കി എന്നായിരുന്നു വിശാല്‍ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്ത അകൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിരുന്നു.

നടന്റെ വെളിപ്പെടുത്തല്‍:

വെള്ളിത്തിരയില്‍ അഴിമതി കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അല്ല. ഇത് എനിക്ക് ദഹിക്കുന്നില്ല. പ്രത്യേകിച്ച്‌ സര്‍കാര്‍ ഓഫിസുകളില്‍. അതിലും മോശമായത് സി ബി എഫ് സി മുംബൈ ഓഫിസിലാണ്. എന്റെ സിനിമ മാര്‍ക് ആന്റണി ഹിന്ദി പതിപ്പിന് 6.5 ലക്ഷം നല്‍കേണ്ടി വന്നു. രണ്ട് ഇടപാടുകള്‍. സ്‌ക്രീനിങിന് മൂന്നു ലക്ഷവും സര്‍ടിഫികറ്റിന് 3.5 ലക്ഷവും.

എന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരന്‍ മേനഗയ്ക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു.

ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മാതാക്കള്‍ക്കു വേണ്ടിയാണ്. ഞാന്‍ കഷ്ടപ്പെട്ട് സമ്ബാദിച്ച പണം അഴിമതിക്കായി പോയി. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കൈക്കൂലി നല്‍കേണ്ടിവന്ന വിവരം പങ്കുവച്ചു വിശാല്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group