Home Featured പേടിഎം വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്, 8 പേർ അറസ്റ്റിൽ; പൊതുജനങ്ങൾ ഈ ആപുകളെപ്പറ്റി ബോധവാന്മാരാകുക

പേടിഎം വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്, 8 പേർ അറസ്റ്റിൽ; പൊതുജനങ്ങൾ ഈ ആപുകളെപ്പറ്റി ബോധവാന്മാരാകുക

by admin

ഹൈദരാബാദ്: പേടിഎം സ്പൂഫ് ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ എട്ട് യുവാക്കളെ ഹൈദരാബാദ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളായ മുഹമ്മദ് മുസ്ഥഫ, ഹഫിസ് റാണ, മുഹമ്മദ് അബ്ദുൾ ഷാഹിദ്, പ്ലംബറായ സയ്യദ് ഇല്യാസ്, സെയിൽസ്മാനായ ആമിർ ഹസൻ, കൂലി തൊഴിലാളികളായ സയ്യദ് വാജിദ്, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മുഹമ്മദ് സൽമാൻ, മുഹമ്മദ് യൂസഫ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽപ്പെട്ടവരാണ് വിവിധ കേസുകളിലായി പിടിയിലായത്. പേ ടി എം സ്പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

സംഭവത്തെ കുറിച്ച് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറയുന്നതിങ്ങനെ : “കടയിൽ കയറി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവർ പറയും. പേടിഎം സ്കഫ് ആപ്പിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളയും. പിന്നീടാണ് അവർ പണം നൽകിയിട്ടില്ലെന്നും താൻ പറ്റിക്കപ്പെട്ടു എന്നും കടക്കാർക്കു മനസ്സിലാകുന്നത്. ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് അവർ ആപ് ഡൌൺലോഡ് ചെയ്തു

അയോധ്യയിലെ ക്ഷേത്ര നിര്മാണ ഫണ്ട് പിരിവ് ; ഉത്ഘാടനം ചെയ്തു കോൺഗ്രസ് നേതാവും , പരിപാടിയുടെ ഭാഗമായി സി.പി.എം നേതാവും

“കടയിൽ കയറി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവർ പറയും. പേടിഎം സ്കഫ് ആപ്പിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളയും. പിന്നീടാണ് അവർ പണം നൽകിയിട്ടില്ലെന്നും താൻ പറ്റിക്കപ്പെട്ടു എന്നും കടക്കാർക്കു മനസ്സിലാകുന്നത്. ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് അവർ ആപ്പ് ഡൗൺലോഡ് ചെയ്തു.”

“പൊതുജനങ്ങൾ ഈ ആപുകളെപ്പറ്റി ബോധവാന്മാരാവണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ പൊലീസിനെ അറിയിക്കണം.” ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group