Home Featured ലോക പൈതൃക പട്ടികയില്‍ ഇടം നേടി കര്‍ണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങള്‍

ലോക പൈതൃക പട്ടികയില്‍ ഇടം നേടി കര്‍ണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങള്‍

by admin

ബെംഗളൂരു: കര്‍ണാടകയിലെ പ്രശസ്ത ഹൊയ്‌സാല ക്ഷേത്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി. ബേലൂര്‍, ഹലേബിഡ്, സോമനന്തപുര മേഖലകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്. യുനെസ്‌കോ ട്വിറ്ററിലൂടെയാണ് (എക്‌സ്) ഇക്കാര്യം അറിയിച്ചത്.

2014 ഏപ്രില്‍ മുതല്‍ യുനെസ്‌കോയുടെ താത്ക്കാലിക പട്ടികയില്‍ ഹോയ്‌സാല ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12-13 നൂറ്റാണ്ടുകളിലാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ഹൊയ്‌സാല രാജവംശ കാലഘട്ടത്തിലെ കലാകാരന്മാരുടെയും വാസ്തുശില്‍പികളുടെയും സര്‍ഗ്ഗാത്മകതയുടെയും വൈദഗ്ധ്യത്തിന്റെയും പ്രതീകങ്ങളായാണ് ഹോയ്‌സാല ക്ഷേത്രങ്ങള്‍ ഇന്നും നിലകൊള്ളുന്നത്.

ഹൊയ്സാല ക്ഷേത്രങ്ങള്‍ക്ക് ദ്രാവിഡൻ ഘടനയാണുള്ളത്. വ്യത്യസ്ത തരത്തിലുള്ള ക്ഷേത്ര വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശില്പികള്‍ ഈ ക്ഷേത്രങ്ങള്‍ വാര്‍ത്തെടുത്തത്. തികച്ചും യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന തരത്തിലുള്ള ശില്‍പ്പങ്ങള്‍, ശിലാരൂപങ്ങള്‍, പ്രദക്ഷിണ പാത, ശില്‍പ്പ ഗാലറി എന്നിവയാണ് ക്ഷേത്രങ്ങളിലെ ആരാധനാലയങ്ങളുടെ പ്രധാന സവിശേഷതയെന്ന് യുനെസ്‌കോ പരമാര്‍ശിച്ചു.

സെപ്റ്റംബര്‍ 17-ന് പശ്ചിമബംഗാളില്‍ സ്ഥിതിചെയ്യുന്ന ശാന്തിനികേതനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യുനെസ്‌കോ അറിയിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് രവീന്ദ്രനാഥ ടാഗോര്‍ നിര്‍മ്മിച്ചതാണ് ശാന്തിനികേതൻ.

You may also like

error: Content is protected !!
Join Our WhatsApp Group