Home Featured സൗദി വനിതയുടെ പീഡന പരാതി; മല്ലു ട്രാവലർക്കെതിരെ കേസെടുത്തു

സൗദി വനിതയുടെ പീഡന പരാതി; മല്ലു ട്രാവലർക്കെതിരെ കേസെടുത്തു

by admin

കൊച്ചി: ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ പീഡനക്കേസ്. സൗദി യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണു വിവരം. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് ഇവർ എത്തിയിരുന്നത്. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.

കണ്ണൂര്‍ സ്വദേശിയായ ഷാക്കിര്‍ നിലവിൽ വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്. നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് നടപടികളിലേക്കു കടക്കുമെന്ന് പൊലീസ് അറിയിച്ചു.

നിപ നിയന്ത്രണങ്ങള്‍ പാലിച്ചില്ല, ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍, എത്തിയത് നൂറിലധികം പേര്‍,നിര്‍ത്തിവെപ്പിച്ചു

കോഴിക്കോട്: നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍. ആളുകള്‍ കൂട്ടമായി എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ നിര്‍ത്തിയത്.ജില്ല അത്ലറ്റിക് മീറ്റ് നിപ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ചിരുന്നെങ്കിലും ടീ സെലക്ഷന്‍ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കിനാലൂരിലെ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീ സെലക്ഷന്‍ നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ സെലക്ഷനില്‍ പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുളളവരാരും പങ്കെടുക്കരുതെന്നും നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ അത്ലറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നൂറിലധികം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷനില്‍ പങ്കെടുക്കുന്നതിലായി സ്ഥലത്ത് എത്തിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group