Home Featured യുവാവ് ബംഗളൂരുവില്‍ വാഹനപകടത്തില്‍ മരിച്ചു

യുവാവ് ബംഗളൂരുവില്‍ വാഹനപകടത്തില്‍ മരിച്ചു

by admin

മംഗളൂരു: നഗരത്തില്‍ കുദ്രോളി സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ വാഹനപകടത്തില്‍ മരിച്ചു. കുദ്രോളി മുഹ്‌യിദ്ദീൻ നഗറിലെ സഹൂര്‍-നസീറ ദമ്ബതികളുടെ മകൻ നാഹിദ് സഫാൻ (28) ആണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ ബംഗളൂരു യെലഹങ്കയിലായിരുന്നു അപകടം. ബംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന സഫാൻ യെലഹങ്ക നെഹ്റു നഗറിലാണ് താമസം. വീട്ടില്‍ നിന്ന് ബംഗളൂരിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു.

ബിബി റോഡില്‍ എത്തിയപ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം സ്കൂട്ടറില്‍ ഇടിച്ച്‌ നിറുത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.

ഒന്നരവര്‍ഷം മുമ്ബാണ് സഫാൻ വിവാഹിതനായത്. സഫാന്റെ ബന്ധു വസീം ശരീഫിന്റെ പരാതിയില്‍ യെലഹങ്ക ട്രാഫിക് പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group